വീഡിയോ ദൃശ്യം 
Sports

കോഹ്‌ലിയുടെ ത്രോയില്‍ ക്ഷുഭിതനായി ബവുമ, തിരിച്ചടിച്ച് ഇന്ത്യന്‍ മുന്‍ നായകനും

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് ഇടയില്‍ ബാവുമയുമായി കൊമ്പുകോര്‍ത്ത് വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ബോളന്‍ഡ് പാര്‍ക്ക്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് ഇടയില്‍ ബാവുമയുമായി കൊമ്പുകോര്‍ത്ത് വിരാട് കോഹ്‌ലി. ബവുമ ക്രീസില്‍ നില്‍ക്കുന്ന സമയം ഇന്ത്യന്‍ മുന്‍ നായകനില്‍ നിന്ന് വന്ന ത്രോയാണ് സൗത്ത് ആഫ്രിക്കന്‍ താരത്തെ പ്രകോപിപ്പിച്ചത്. 

ഷോര്‍ട്ട് കവര്‍ പൊസിഷനിലായിരുന്നു ഈ സമയം കോഹ് ലി ഫീല്‍ഡ് ചെയ്തിരുന്നത്. ബവുമയുടെ ഷോട്ടില്‍ ഇവിടേക്ക് എത്തിയ പന്ത് വിക്കറ്റ് കീപ്പേഴ്‌സ് എന്‍ഡിലേക്ക് കോഹ് ലി എറിഞ്ഞു. എന്നാല്‍ പന്ത് തന്റെ ദേഹത്ത് വന്ന് അടിക്കാന്‍ സാധ്യതയുണ്ടായി എന്ന് ചൂണ്ടിയാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ അതൃപ്തി പ്രകടിപ്പിച്ചത്. 

ബവുമ അതൃപ്തി പ്രകടിപ്പിക്കുന്നത് കണ്ട് കോഹ് ലിയും തിരിച്ച് പ്രതികരിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷവും ഗ്രൗണ്ടിലെ കോഹ്‌ലിയുടെ ഊര്‍ജം പഴയ പടി തന്നെയെന്നാണ് ഇത് കണ്ട് ആരാധകരുടെ പ്രതികരണം. 

കളിയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നില്ല. 68 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ബവുമയും ഡ്യുസനും ചേര്‍ന്നുള്ള ഇരട്ട ശതക കൂട്ടുകെട്ട് ആതിഥേയരെ ജയത്തിലേക്ക് എത്തിച്ചു. ബൗളര്‍മാരും അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ 31 റണ്‍സ് ജയത്തിലേക്ക് സൗത്ത് ആഫ്രിക്ക എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT