ലെവര്‍കൂസന്‍ പരിശീലകന്‍ സാബി അലോണ്‍സോ, മധ്യനിരയിലെ നിര്‍ണായക താരം ഗ്രനിത് സാക എന്നിവര്‍ വിജയ ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്നു ട്വിറ്റര്‍
Sports

ജര്‍മനിയില്‍ 'സാബി മാജിക്ക്' തുടരുന്നു; ബയേണിനെ സ്തബ്ധരാക്കി ലെവര്‍കൂസന്‍! കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു

തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും ഓരോ ഗോള്‍ വലയിലാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: നീണ്ട 11 സീസണുകള്‍ക്കൊടുവില്‍ ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ കിരീടം കൈവിടുമെന്ന നിലയില്‍. കിരീട നിര്‍ണയത്തില്‍ നിര്‍ണായകമാകുമെന്നു പ്രതീക്ഷിച്ച കരുത്തരുടെ പോരാട്ടത്തില്‍ സാബി അലോണ്‍സോയുടെ ബയര്‍ ലെവര്‍കൂസന്‍ ബയേണിനെ ഹോം പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി. ഇതോടെ പോയിന്റ് പട്ടികയില്‍ 55 പോയിന്റുകളുമായി ലെവര്‍കൂസനും 50 പോയിന്റുകളുമായി ബയേണ്‍ മ്യൂണിക്കും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

കളിയുടെ സമസ്ത മേഖലകളിലും ബയേണ്‍ പിന്നിലായിപ്പോയി. നിലവില്‍ യൂറോപ്പിലെ മൊത്തം ലീഗുകളില്‍ ഈ സീസണില്‍ തോല്‍വി അറിയാതെയുള്ള ലെവര്‍കൂസന്റെ കുതിപ്പിനു ബയേണിനും തടയിടാന്‍ സാധിച്ചില്ല. കളിയുടെ തുടക്കത്തിലും മധ്യത്തിലും അവസാനത്തിലും ഓരോ ഗോള്‍ വലയിലാക്കിയാണ് ലെവര്‍കൂസന്റെ ആധികാരിക വിജയം.

18ാം മിനിറ്റില്‍ ബയേണില്‍ നിന്നു ഈ സീസണില്‍ ലെവര്‍കൂസനിലേക്ക് ലോണില്‍ എത്തിയ ജോസിപ് സ്റ്റാനിസിചാണ് ബയേണിനെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചത്. രണ്ടാം ഗോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വന്നു. അലക്‌സ് ഗ്രിമാള്‍ഡോ 50ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വലയിലാക്കി. മൂന്നാം ഗോള്‍ കളിയുടെ അവസാന ഇഞ്ച്വറി ടൈമിലായിരുന്നു. ബയേണ്‍ ടീം മൊത്തത്തില്‍ ലെവര്‍കൂസന്‍ ബോക്‌സിലായിരുന്നു. ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയറും ലെവര്‍കൂസന്‍ ബോക്‌സിലായിരുന്നു. കൗണ്ടര്‍ അറ്റാക്കില്‍ ജെറമി ഫ്രിംപോങ് നീട്ടിയടിച്ച പന്ത് നൂയറില്ലാത്ത ഒഴിഞ്ഞ പോസ്റ്റില്‍ കൃത്യമായി ചെന്നെത്തി.

സാബി അലോണ്‍സോയുടെ ടാക്റ്റിക്കല്‍ വിജയമാണ് ഇന്നലെ സ്വന്തം തട്ടകത്തില്‍ കണ്ടത്. കൃത്യമായ പദ്ധതി പ്ലാന്‍ ചെയ്ത് അതു പിഴവില്ലാതെ മൈതാനത്തു നടപ്പാക്കിയ താരങ്ങള്‍ക്കാണ് കൈയടി. ബയേണിനു ഗോളടിക്കാനുള്ള ഒരവസരവും ലെവര്‍കൂസന്‍ പ്രതിരോധം നല്‍കിയില്ല.

ബയേണാകട്ടെ പ്രതിരോധത്തിലെ ഒരുമയില്ലായ്മയില്‍ നട്ടംതിരിഞ്ഞ അവസ്ഥയിലായിരുന്നു. മികച്ച ഇലവനെ ഇറക്കിയിട്ടും പന്തടക്കവും പാസിങും മൃഗീയ ഭൂരിപക്ഷത്തില്‍ ഉണ്ടായിട്ടും ഭാവനാരഹിതമായ നീക്കങ്ങളാല്‍ അവര്‍ സ്വയം കുഴി തോണ്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT