കോംപനി, ഹാരി കെയ്ൻ Bayern Munich x
Sports

'109 എണ്ണം', വല നിറച്ചും ​ഗോളുകള്‍! ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്ക്...

ബുണ്ടസ് ലീഗ ചരിത്രത്തിലെ ബയേണിന്റെ 35ാം കിരീടം

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ കിരീടം നിലനിര്‍ത്തി കരുത്തരായ ബയേണ്‍ മ്യൂണിക്ക്. സ്റ്റുട്ട്ഗാര്‍ടിനെതിരായ പോരാട്ടത്തില്‍ ഗംഭീര തിരിച്ചു വരവ് നടത്തി നേടിയ വിജയത്തോടെയാണ് ബാവേറിയന്‍സ് കിരീടം ഉറപ്പിച്ചത്. ലീഗില്‍ ഈ സീസണില്‍ നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബയേണിന്റെ കിരീട നേട്ടം. സ്റ്റുട്ട്ഗാര്‍ടിനെതിരായ പോരാട്ടത്തില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷം 4-2നു മത്സരം വിജയിച്ചാണ് ബയേണ്‍ കിരീടമുറപ്പിച്ചത്.

കഴിഞ്ഞ 15 സീസണുകളിലെ അവരുടെ 14ാം കിരീടമാണിത്. മൊത്തം 35ാം ബുണ്ടസ് ലീഗ കിരീട നേട്ടം. 30 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 25 വിജയങ്ങളും 4 സമനിലയും ഒരേയൊരു തോല്‍വിയുമായാണ് ബയേണ്‍ ചാംപ്യന്‍മാരായത്. സീസണില്‍ 109 ഗോളുകളാണ് പരിശീലകന്‍ വിന്‍സെന്റ് കോംപനിക്കു കീഴില്‍ ബയേണ്‍ നേടിയത്. വഴങ്ങിയത് വെറും 29 ഗോളുകള്‍ മാത്രം. നിലവില്‍ 79 പോയിന്റുകളുമായാണ് ബയേണിന്റെ കുതിപ്പ്.

ഹാരി കെയ്ന്‍

ഇംഗ്ലണ്ട് ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളുമായ ഹാരി കെയ്‌നിന്റെ ഗോളടി മികവാണ് ബയേണിന്റെ മുന്നേറ്റത്തിന്റെ കാതല്‍. ബുണ്ടസ് ലീഗയില്‍ ഈ സീസണില്‍ താരം വലയിലാക്കിയത് 32 ഗോളുകള്‍. എല്ലാ മത്സരങ്ങളിലുമായി ബയേണിനായി താരം 50 ഗോളുകളും ഈ സീസണില്‍ നേടി. ഇംഗ്ലണ്ടിനായി ഈ സീസണില്‍ നേടിയ ഗോളുകള്‍ കൂടി കൂട്ടിയാല്‍ മൊത്തം 56 ഗോളുകളുമായി താരം മുന്നേറുന്നു.

2 സെമികള്‍, മുന്നില്‍ ട്രിപ്പിള്‍ കിരീടം

കോംപനിയ്ക്കു കീഴില്‍ ഒത്തൊരുമിച്ചുള്ള മികച്ച മുന്നേറ്റമാണ് ബയേണ്‍ നടത്തുന്നത്. ആകര്‍ഷകമായ ടാക്റ്റിക്‌സുമായാണ് കോംപനി ടീമിനെ അടിമുടി മാറ്റിയത്. സീസണില്‍ ട്രിപ്പിള്‍ കിരീടം നേടാനുള്ള അവസരവും ബയേണിനുണ്ട്. നിലവില്‍ ചാംപ്യന്‍സ് ലീഗിലും ജര്‍മന്‍ കപ്പിലും ബയേണ്‍ സെമി കളിക്കാനൊരുങ്ങുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബയേണ്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ ഇരു പാദങ്ങളിലുമായി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തുരത്തിയത്. 6-4 എന്ന സ്‌കോറിനാണ് ഇരു പാദങ്ങളിലുമായി ബയേണ്‍ റയലിനെ തകര്‍ത്തത്. ചാംപ്യന്‍സ് ലീഗ് സെമിയില്‍ പിസ്ജിയും ജര്‍മന്‍ കപ്പ് സെമിയില്‍ ബയര്‍ ലെവര്‍കൂസനുമാണ് എതിരാളികള്‍.

Bayern Munich’s Bundesliga Title win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

SCROLL FOR NEXT