വീഡിയോ സ്ക്രീൻ ഷോട്ട് 
Sports

'ഗുഡ് ലക്ക് ഇന്ത്യ'- നീല ജേഴ്സി ധരിച്ച്, ആശംസകളുമായി ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം തോമസ് മുള്ളര്‍ (വീഡിയോ)

ജേഴ്‌സി അണ്‍ ബോക്‌സിങ് ചെയ്ത് അതെടുത്ത് ധരിച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് സെമി പോരാട്ടത്തിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക്ക് വെറ്ററന്‍ താരവുമായ തോമസ് മുള്ളര്‍ വക ആശംസ. ബിസിസിഐ സമ്മാനിച്ച ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞാണ് താരം ടീം ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നത്. 

ജേഴ്‌സി അണ്‍ ബോക്‌സിങ് ചെയ്ത് അതെടുത്ത് ധരിച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്. വിരാട് കോഹ്‌ലിയെ മെന്‍ഷന്‍ ചെയ്താണ് മുള്ളര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'ജേഴ്‌സി അയച്ചു തന്നതിന് ടീം ഇന്ത്യക്ക് വളരെ അധികം നന്ദി. ലോകകപ്പില്‍ വിജയം ആശംസിക്കുന്നു. ഈ അനുഭവം സന്തോഷകരമാണ്'- താരം വീഡിയോയില്‍ പറയുന്നു. 

നാളെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ആദ്യ സെമി. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് പോരാട്ടം. അപരാജിതരായി ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT