WPL 2026 x
Sports

വനിതാ പ്രീമിയര്‍ ലീഗ്; നാലാം എഡിഷന്‍ വേദി, തീയതി പുറത്തുവിട്ട് ബിസിസിഐ

നവി മുംബൈ, വഡോദര വേദികള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ നാലാം എഡിഷന്റെ മത്സര തീയതികള്‍ പ്രഖ്യാപിച്ച് ബിസിസിഐ. 2026 ജനുവരി 9 മുതല്‍ ഫെബ്രുവരി 5 വരെയാണ് പോരാട്ടങ്ങള്‍. രണ്ട് വേദികളിലായാണ് നാലാം എഡിഷന്‍ അരങ്ങേറുന്നത്. നവി മുംബൈ, വഡോദര എന്നിവയാണ് വേദികള്‍.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ തലവനും വനിതാ പ്രീമിയര്‍ ലീഗ് ചെയര്‍മാനുമായ ജയേഷ് ജോര്‍ജാണ് തീയതികള്‍ പ്രഖ്യാപിച്ചത്. വനിതാ പ്രീമിയര്‍ ലീഗിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്ന മെഗാ ലേലത്തിന്റെ തുടക്കത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം തീയതികള്‍ പുറത്തുവിട്ടത്.

നിലവില്‍ അഞ്ച് ടീമുകളാണ് വനിതാ പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, യുപി വാരിയേഴ്‌സ് എന്നിവയാണ് ടീമുകള്‍.

2023ലാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ആദ്യ അധ്യായം തുടങ്ങിയത്. മുംബൈ ഇന്ത്യന്‍സാണ് കന്നി കിരീടം സ്വന്തമാക്കിയത്. 2024ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മുംബൈ കിരീടം തിരികെ പിടിച്ചു.

WPL 2026: The Women's Premier League 2026 will be played across two venues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

'കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും'... പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത്

'തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം'; വൈറലായി സന്ദീപിന്റെ ആദ്യ ഷോർട്ട് ഫിലിം, '12 വർഷങ്ങൾക്ക് ശേഷം പറയിപ്പിച്ചെന്ന്' കമന്റുകൾ

SCROLL FOR NEXT