ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍?;  ഫയല്‍
Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍?; സമീപിച്ച് ബിസിസിഐ

ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പോടെ മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും.

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരീശീലക സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ബിസിസിഐ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഐപിഎല്ലിന് ശേഷം ചര്‍ച്ചയാകാമെന്നാണ് ഗംഭീര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ കൊല്‍ക്കത്ത ടീമിന്റെ മുഖ്യ ഉപദേഷ്ടാവ് ആണ് ഗംഭീര്‍.

ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പോടെ മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. മെയ് 27 ആണ് ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുളള അവസാന തീയതി. അന്നേ ദിവസമാണ് ഐപിഎല്‍ ഫൈനല്‍ മത്സരവും. ഇനി ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുല്‍ ദ്രാവിഡ് ഇതിനകം തന്നെ ബിസിസിഐയെ അറിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

42കാരനായ ഗംഭീറിന് അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരതലത്തിലും പരിശീലകനായി പരിചയമില്ലെങ്കിലും ഐപിഎല്‍ ടീമുകളില്‍ സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 2022ലും 2023ലും ലഖ്‌നൗവിന്റെ മെന്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടുതവണയും അവര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു. അപ്രതീക്ഷിതമായാണ് ഇത്തവണ ഗംഭീര്‍ കൊല്‍ക്കത്തയുടെ മെന്ററായത്. ടീം ഉടമ ഷാരൂഖിന്റെ നിര്‍ബന്ധമാണ് മെന്ററാകാന്‍ ഗംഭീറിനെ പ്രേരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT