BCCI Issues Notice to RR Manager Romi Bhinder for Phone Use in Dugout During IPL Match. BCCI/x
Sports

ഡ​ഗൗട്ടിലെ ഫോൺ ഉപയോഗം; റോമി ബിന്ദർക്ക് കുരുക്ക് മുറുകുന്നു,വിശദീകരണം തേടി ബിസിസിഐ

റോമി ബിന്ദറിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് എസിയു മേധാവിക്ക് സമർപ്പിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഐപിഎൽ മത്സരത്തിനിടെ ഡ​ഗൗട്ടിൽ വെച്ച് ഫോൺ ഉപയോഗിച്ച സംഭവത്തിൽ രാജസ്ഥാൻ ടീം മാനേജർ റോമി ബിന്ദർക്ക് നോട്ടിസ് നൽകി. ബിസിസിഐയുടെ ആന്റി-കറപ്ഷൻ യൂണിറ്റ് (ACU) ആണ് സംഭവത്തിൽ വിശദീകരണം നൽകാൻ നോട്ടിസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 48 മണിക്കൂർ സമയവും അനുവദിച്ചിട്ടുണ്ട്.

സംഭവത്തിൽ ബിസിസിഐയുടെ ആന്റി-കറപ്ഷൻ യൂണിറ്റ് (ACU) നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. റോമി ബിന്ദറിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് എസിയു മേധാവിക്ക് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ നടപടിയെന്നും ബിസിസിഐ അധികൃതർ വ്യക്തമാക്കി.

റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന് എതിരായ മത്സരത്തിനിടെ ഡ​ഗൗട്ടിൽ വെച്ച് റോമി ബിന്ദർ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

മത്സരത്തിന്റെ 11-ാം ഓവറിനിടെയാണ് സംഭവം നടന്നത്. രാജസ്ഥാൻ യുവതാരം വൈഭവ് സൂര്യവംശിയോടൊപ്പം ഡ​ഗൗട്ടിൽ ഇരിക്കുക ആയിരുന്നു ടീം മാനേജർ റോമി ബിന്ദർ. ഈ സമയത്താണ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് റോമി ബിന്ദർ ഉപയോഗിച്ചത്. ഈ സമയത്ത് സൂര്യവംശി ഫോണിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

BCCI Issues Notice to RR Manager Romi Bhinder for Phone Use in Dugout During IPL Match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

ലഹരിമുക്ത ദേശീയ പുരസ്കാര നിറവിൽ ജിയുപിഎസ് കോളിയടുക്കം

SCROLL FOR NEXT