BCCI Launches Investigation Into Rajasthan Royals Dugout Mobile Phone Incident. BCCI/x
Sports

രാജസ്ഥാൻ പെട്ടു! മാനേജരുടെ ഫോൺ ഉപയോഗം; അന്വേഷണം ആരംഭിച്ച് ബിസിസിഐ

ആർസിബിയ്ക്ക് എതിരായ മത്സരത്തിനിടെ ഡ​ഗൗട്ടിൽ വെച്ച് റോമി ബിന്ദർ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ഐപിഎൽ മത്സരത്തിനിടെ ഡ​ഗൗട്ടിൽ വെച്ച് രാജസ്ഥാൻ ടീം മാനേജർ റോമി ബിന്ദർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബിസിസിഐ. ആന്റി-കറപ്ഷൻ യൂണിറ്റ് (ACU) അന്വേഷണം നടത്തുക. തുടർന്ന് റിപ്പോർട്ട് എസിയു മേധാവിക്ക് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ നടപടിയെന്നും ബിസിസിഐ അധികൃതർ വ്യക്തമാക്കി.

“ ബിന്ദർ പ്ലേയേഴ്സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ (PMOA) പ്രോട്ടോകോൾ ലംഘിച്ചിട്ടുണ്ട്. മത്സരത്തിനിടെ ഡഗൗട്ടിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'' ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവാകാം. എന്നാൽ നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകും. താക്കിതോ, സസ്പെൻഷനോ ആയിരിക്കും ശിക്ഷ. അത് മാച്ച് റഫറിയുടെയും ആന്റി-കറപ്ഷൻ യൂണിറ്റിന്റെ റിപ്പോർട്ടിൻെറയും അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ആർസിബിയ്ക്ക് എതിരായ മത്സരത്തിനിടെ ഡ​ഗൗട്ടിൽ വെച്ച് റോമി ബിന്ദർ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. മത്സരത്തിന്റെ 11-ാം ഓവറിനിടെയാണ് സംഭവം നടന്നത്.

രാജസ്ഥാൻ യുവതാരം വൈഭവ് സൂര്യവംശിയോടൊപ്പം ഡ​ഗൗട്ടിൽ ഇരിക്കുക ആയിരുന്നു ടീം മാനേജർ റോമി ബിന്ദർ. ഈ സമയത്താണ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് റോമി ബിന്ദർ ഉപയോഗിച്ചത്.

BCCI Launches Investigation Into Rajasthan Royals Dugout Mobile Phone Incident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിരുകളില്ലാത്ത സംഗീതം'; ആശാ ഭോസ്‌ലെ അന്തരിച്ചു

പ്രതിരോധശേഷി കൂട്ടാൻ മുതൽ സമ്മർദ്ദം കുറയ്ക്കാൻ വരെ ; ​ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

അറിയാം ആര്‍ത്തവം വൈകുന്നത് എന്തുകൊണ്ട്? അറിയാം ഈ കാരണങ്ങള്‍

'ഫിലോസഫിക്ക് മീതേയാണ് ചിലപ്പോൾ കണ്ണീർ; നാളെ ഞാനും മറയും എന്ന യാഥാർഥ്യം അറിയാം'

ചോക്ലേറ്റിനെക്കാൾ അപകടം ബിസ്ക്കറ്റ്, പല്ലുകളുടെ സംരക്ഷണം മുഖ്യം

SCROLL FOR NEXT