സിംബാബ്‌വെക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു കളിക്കില്ല ഫെയ്സ്ബുക്ക്
Sports

സിംബാബ്‌വെക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു കളിക്കില്ല

ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബ്‌വെ പര്യടനം ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവരെ ഒഴിവാക്കി. ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ടീം എത്താന്‍ വൈകുന്നതിനാല്‍ പുതിയ താരങ്ങളെ ഉള്‍പ്പെടുത്തുന്നതായി ബിസിസിഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡില്‍ സഞ്ജു, ശിവം ദുബെ, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ഒഴിവാക്കി മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ വരുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂവര്‍ക്കും പകരമായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ബിസിസിഐ ഉള്‍പ്പെടുത്തി. സഞ്ജുവിന് പകരം ജിതേഷ് വിക്കറ്റ് കീപ്പറുടെ റോളില്‍ ഇറങ്ങും.

ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ യാത്ര തടസപ്പെട്ടിരിക്കുകയാണ്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീം ഇതിനകം യാത്രതിരിച്ചുകഴിഞ്ഞു. ഇതോടെയാണ് മറ്റു താരങ്ങളെ അയക്കാന്‍ ബിസിസിഐ നിര്‍ബന്ധിതമായത്. അവസാന മൂന്ന് മത്സരങ്ങളില്‍ മൂവരും ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)