BCCI to Announce IPL 2026 Schedule by March 12 FILE
Sports

ഐപിഎൽ 2026 എന്ന് തുടങ്ങും?, മറുപടിയുമായി ബിസിസിഐ സെക്രട്ടറി

വെസ്റ്റ് ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഇനി നടക്കാനിരിക്കുന്നത്. ഈ സമയത്ത് മത്സരങ്ങൾ നടന്നാൽ സുരക്ഷ ഒരുക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിസന്ധി ഉണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 (IPL 2026) സീസണിന്റെ മത്സരക്രമം ഉടൻ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. മാർച്ച് 12നകം മത്സരക്രമം പുറത്തുവിടാനാണ് ബിസിസിഐയുടെ തീരുമാനം. ടൂർണമെന്റിന്റെ ആദ്യ 20 ദിവസത്തെ മത്സരക്രമം മാത്രമാണ് പ്രഖ്യാപിക്കുക എന്നും സെക്രട്ടറി വ്യക്തമാക്കി.

ഐപിഎല്ലിന്റെ 19-ാം പതിപ്പ് മാർച്ച് 28ന് ആരംഭിച്ച് മേയ് 31ന് അവസാനിക്കുന്ന രീതിയിലാണ് ഇപ്പോൾ ക്രമീകരിച്ചിട്ടുള്ളത്. ആദ്യം നിശ്ചയിച്ചിരുന്ന സമയക്രമം മാർച്ച് 26 മുതൽ മേയ് 30 വരെയായിരുന്നു. എന്നാൽ ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കിനിരിക്കെയാണ് തീയതികൾ മാറ്റം വരുത്താൻ ബിസിസിഐ തീരുമാനിച്ചത്.

കേരളം,വെസ്റ്റ് ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഇനി നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ മത്സരങ്ങൾ നടന്നാൽ സുരക്ഷ ഒരുക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിസന്ധി ഉണ്ടാകും. അത് ഒഴിവാക്കാനാണ് ബിസിസിഐ ഭാഗികമായ മത്സരക്രമം ആദ്യം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

എന്നാൽ, ഐപിഎൽ ടീമുകൾ പുതിയ സീസണിനായുള്ള പരിശീലനവും തയ്യാറെടുപ്പുകളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് മാർച്ച് 1 മുതൽ ചെന്നൈയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

BCCI to Announce IPL 2026 Schedule by March 12.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

'ഒന്നിച്ച് 51 ഗൃഹപ്രവേശം'; മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ ഞായറാഴ്ച താമസം തുടങ്ങും

Today's Rashi Phalam April 25|പുതിയ തീരുമാനങ്ങൾ എടുക്കാൻ നല്ല സമയം,ആത്മവിശ്വാസം വർധിക്കും

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

SCROLL FOR NEXT