വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം 
Sports

കോഹ്‌ലിയേയും ആരാധകരേയും തണുപ്പിക്കാന്‍ ബിസിസിഐ; നേട്ടങ്ങള്‍ നിരത്തിയും നന്ദി പറഞ്ഞും ട്വീറ്റ്‌

ഏകദിന ക്യാപ്റ്റന്‍സിയിലെ കോഹ് ലിയുടെ നേട്ടങ്ങള്‍ ചൂണ്ടിയും നന്ദി പറഞ്ഞും എത്തുകയാണ് ബിസിസിഐ ഇപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിരാട് കോഹ് ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ വിധം ബിസിസിഐ പ്രഖ്യാപിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെ കോഹ് ലിയേയും ആരാധകരേയും തണുപ്പിക്കാന്‍ ബിസിസിഐയുടെ ശ്രമം. 

ഏകദിന ക്യാപ്റ്റന്‍സിയിലെ കോഹ് ലിയുടെ നേട്ടങ്ങള്‍ ചൂണ്ടിയും നന്ദി പറഞ്ഞും എത്തുകയാണ് ബിസിസിഐ ഇപ്പോള്‍. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ആദ്യ ഏകദിനത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ കോഹ് ലി വരവറിയിച്ചത് മുതലുള്ള നേട്ടങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ബിസിസിഐ പങ്കുവയ്ക്കുന്നത്. 

രോഹിത്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ച ട്വീറ്റില്‍ കോഹ്‌ലിയെ കുറിച്ച് മൗന

ഏകദിന ടീമിന്റെ നായകനായി കോഹ്‌ലിയെ നിയമിച്ച കാര്യം മാത്രമായിരുന്നു ആദ്യ ട്വീറ്റില്‍ ബിസിസിഐ പങ്കുവെച്ചത്. ഇതോടെ ബിസിസിഐക്കെതിരെ ആരാധകര്‍ രംഗത്തെത്തി. കോഹ് ലിയുടെ നേട്ടങ്ങളിലേക്കൊന്നും ചൂണ്ടാതിരുന്നത് അപമാനിക്കലാണെന്ന് ആരാധകര്‍ ആരോപിച്ചു. 

ഏകദിന നായക സ്ഥാനത്ത് നിന്നും മാറാന്‍ കോഹ് ലി ആഗ്രഹിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നായക സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിക്കാന്‍ കോഹ് ലിക്ക് 48 മണിക്കൂര്‍ സമയം നല്‍കി. എന്നാല്‍ കോഹ് ലി തയ്യാറാവാതിരുന്നതോടെ 49ാമത്തെ മണിക്കൂറില്‍ ബിസിസിഐയുടെ പ്രഖ്യാപനം വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT