Ajit Agarkar x
Sports

ഫോക്കസ് 2027ലെ ഏകദിന ലോകകപ്പ് ടീം; അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായി തുടരും

കരാര്‍ നീട്ടുന്നത് ബിസിസിഐയുടെ ആലോചനയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുഖ്യ സെലക്ടറായി അജിത് അഗാര്‍ക്കര്‍ തുടരും. ബിസിസിഐ അദ്ദേഹത്തിനു കാലാവധി നീട്ടി നല്‍കാനുള്ള തയ്യാറെടുപ്പിലെന്നു റിപ്പോര്‍ട്ടുകള്‍. 2027ലെ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ബിസിസിഐ നിര്‍ണായക തീരുമാനം എടുത്തതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ഈ വര്‍ഷം ജൂണ്‍ മാസത്തോടെ അഗാര്‍ക്കറുടെ മുഖ്യ സെലക്ടര്‍ സ്ഥാനത്തെ കാലാവധി അവസാനിക്കും. ഇതിനു മുന്‍പ് തന്നെ അദ്ദേഹത്തിനു അടുത്ത വര്‍ഷത്തെ ലോകകപ്പ് വരെ കരാര്‍ നീട്ടി നല്‍കുമെന്നാണ് വിവരം.

ഭയരഹിതമായി തീരുമാനമെടുക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം അടിമുടി മാറ്റത്തിന്റെ പാതയിലേക്ക് അതിവേഗം സഞ്ചരിക്കുന്നതും ബിസിസിഐ കണക്കിലെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ കരാര്‍ നീട്ടി നല്‍കാന്‍ തന്നെയാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും ബിസിസിഐയോടു അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

bcci: Ajit Agarkar is set for an extension as chief selector

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹിരാകാശ ശാസ്ത്രജ്ഞന്‍ മുതല്‍ രഹസ്യാന്വേഷണ വിദഗ്ധന്‍ വരെ; പരീക്ഷാ സമ്പ്രദായം ലീക്ക്പ്രൂഫ് ആക്കാനുള്ള ഉന്നതതല സമിതിയിലെ ആറംഗങ്ങള്‍ ഇവര്‍

ലേണേഴ്‌സ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണിലും എടുക്കാം; ആഴ്ചയില്‍ അഞ്ചുദിവസം ടെസ്റ്റ്

പോഷക​ഗുണത്തിൽ മുന്നിൽ തന്നെ, പക്ഷെ നെല്ലിക്കയെ ഇക്കൂട്ടർ അടുപ്പിക്കരുത്

‘ഹിന്ദു ഭീകരത’ പ്രയോ​ഗം വിദ്വേഷപരാമർശമോ കുറ്റമോ ആയി കണക്കാക്കാനാവില്ല; കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള; പിഎസ് പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാന്‍ എസ്‌ഐടി