World Cup winning Indian team x
Sports

ചരിത്രമെഴുതി ലോകത്തിന്റെ നെറുകയില്‍; ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ ആദരം

നമാന്‍ അവാര്‍ഡ്‌സ് 2026 വേദിയില്‍ 2025ലും 26ലുമായി ഐസിസി കിരീടങ്ങള്‍ നേടിയ വിവിധ കാറ്റഗറിയിലുള്ള എല്ലാ ടീമുകള്‍ക്കും ആദരമര്‍പ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ ബിസിസിഐ ആദരിക്കും. ബിസിസിഐ വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങായ നമാന്‍ അവാര്‍ഡ്‌സ് 2026 വേദിയില്‍ വച്ചായിരിക്കും ആദരം. നാളെയാണ് അവാര്‍ഡ് ദാന ചടങ്ങ്.

ഈ ടീമിനൊപ്പം 2025ലും 26ലുമായി ഐസിസി കിരീടങ്ങള്‍ നേടിയ വിവിധ കാറ്റഗറിയിലുള്ള നാല് ടീമുകളേയും ബിസിസിഐ ചടങ്ങില്‍ ആദരിക്കുന്നുണ്ട്. 2025ല്‍ കന്നി ഏകദിന ലോകകപ്പ് നേടിയ വനിതാ ടീം, 2025ലെ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ പുരുഷ സംഘം, 2025ല്‍ അണ്ടര്‍ 19 കിരീടം നേടിയ വനിതാ ടീം, ഈ വര്‍ഷം ആറാം വട്ടവും അണ്ടര്‍ 19 ലോക ചാംപ്യന്‍മാരായ കൗമാര സംഘം എന്നിവയാണ് ആദരിക്കപ്പെടുന്ന മറ്റ് ടീമുകള്‍.

ചടങ്ങില്‍ മികച്ച ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ശുഭ്മാന്‍ ഗില്ലിന് സമ്മാനിക്കും. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം സ്മൃതി മന്ധാനയ്ക്കും നല്‍കും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, റോജര്‍ ബിന്നി, മിതാലി രാജ് എന്നിവര്‍ക്ക് ചടങ്ങില്‍ വച്ച് നല്‍കും.

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും നല്‍കുന്നുണ്ട്. ഇറ ജാദവ്, ഷെഫാലി വര്‍മ, ആയുഷ് മാത്രെ, ഹര്‍ഷ് ദുബെ എന്നിവര്‍ക്കാണ് ഈ അവര്‍ഡുകള്‍ ലഭിക്കുക. മികച്ച ക്രിക്കറ്റ് അസോസിയേഷനുള്ള പുരസ്‌കാരം മുംബൈ ക്രിക്കറ്റ് അസോസിയേഷനും സ്വീകരിക്കും.

ഗൗതം ഗംഭീറിന്റെ പരിശീലനത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചരിത്ര നേട്ടത്തോടെ മാര്‍ച്ച് എട്ടിനു അരങ്ങേറിയ ടി20 ലോകകപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കിയത്. 3 ടി20 ലോകകപ്പുകള്‍ നേടുന്ന ആദ്യ ടീമായും ലോക കിരീടം നിലനിര്‍ത്തുന്ന ആദ്യ സംഘമായും സ്വന്തം നാട്ടില്‍ ടി20 ലോകകപ്പ് നേടുന്ന ആദ്യ സംഘമായും ഇന്ത്യ മാറിയിരുന്നു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ നേട്ടം.

നേരത്തെ ഇന്ത്യന്‍ ടീമിന് കോടികളുടെ സമ്മാനത്തുകയും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 131 കോടി രൂപയാണ് ബിസിസിഐ ടീമിന് സമ്മാനമായി നല്‍കുന്നത്. 2024ല്‍ കിരീടം നേടിയ ടീമിനു നല്‍കിയ സമ്മാനത്തുകയേക്കാള്‍ 6 കോടി രൂപയുടെ വര്‍ധനവാണ് ബിസിസിഐ ഇത്തവണ വരുത്തിയത്. 2024ല്‍ കപ്പ് നേടിയ സംഘത്തിനു 125 കോടിയാണ് ബിസിസിഐ സമ്മാനം നല്‍കിയത്.

BCCI will honour the World Cup winning Indian team that scripted history during its annual Naman Awards 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

വേനൽക്കാലത്ത് എപ്പോൾ വർക്ക്ഔട്ട് ചെയ്യണം?

ഹംദാന് കൂട്ടായി കുഞ്ഞനിയത്തി‌‌; 'ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹം', സന്തോഷം പങ്കുവച്ച് നടി

ചൂടുകുരുവിനെ എങ്ങനെ നേരിടാം?

'ഗുരു ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം'; വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ കോടതി വിധിയില്‍ ശിവഗിരി മഠം

SCROLL FOR NEXT