ഡെൻമാർക്കിനെതിരെ ​ഗോൾ നേടിയ കെവിൻ ഡെബ്ര്യുൻ/ഫോട്ടോ: ട്വിറ്റർ 
Sports

2ാം മിനിറ്റിൽ ഡെൻമാർക്കിന്റെ ​ഗോൾ, ലുക്കാക്കുവിന്റെ കരുത്തിൽ ആ നിശ്ചയദാർഡ്യം കടപുഴകി, ബെൽജിയം പ്രീക്വാർട്ടറിൽ

മാർട്ടിനസിന്റെ തന്ത്രങ്ങളുമായി ലുക്കാക്കു കരുത്ത് നിറച്ച് ടീമിനായി അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ തിരിച്ചു വന്ന് 2-1ന് ജയം പിടിച്ച് ബെൽജിയത്തിന്റെ സുവർണ തലമുറ

Author : സമകാലിക മലയാളം ഡെസ്ക്

കോപ്പൻഹേ​ഗൻ: ക്രിസ്റ്റ്യൻ എറിക്സണിന്റെ വീഴ്ചയിൽ മനം തകർന്ന് കളിക്കേണ്ടി വന്നപ്പോൾ ഫിൻലാൻഡിനെതിരെ എതിരില്ലാത്ത ഒരു ​ഗോളിന് ഡെൻമാർക്ക് തോൽവി സമ്മതിച്ചിരുന്നു. എന്നാൽ കരുത്തരായ ബെൽജിയത്തിന് എതിരെ നിശ്ചയദാർഡ്യവുമായി കളിക്കാനിറങ്ങിയ ഡെൻമാർക്ക് രണ്ടാം മിനിറ്റിൽ തന്നെ ​ഗോൾ വല ചലിപ്പിച്ചും ആദ്യ പകുതിയിൽ സ്കോർ ചെയ്യാൻ അനുവദിക്കാതെ നിന്നും അസ്വസ്ഥപ്പെടുത്തി. പക്ഷേ മാർട്ടിനസിന്റെ തന്ത്രങ്ങളുമായി ലുക്കാക്കു കരുത്ത് നിറച്ച് ടീമിനായി അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ തിരിച്ചു വന്ന് 2-1ന് ജയം പിടിച്ച് ബെൽജിയത്തിന്റെ സുവർണ തലമുറ. 

എമിൽ ഹോയ്ബർ​ഗ് ആണ് രണ്ടാം മിനിറ്റിൽ തന്നെ ഡെൻമാർക്കിന് വേണ്ടി ​ഗോൾ വല ചലിപ്പിച്ചത്. ബെൽജിയം താരം ഡെൻസ്മാർക്കിന്റെ പിഴവ് മുതലെടുത്തായിരുന്നു ഡെൻമാർക്കിന്റെ ആദ്യ ​ഗോൾ. ബെൽജിയം താരങ്ങളുടെ കാലുകളിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിൽ ഡെൻമാർക്ക് വലിയ മികവ് പുറത്തെടുത്തപ്പോൾ ആദ്യ പകുതിയിൽ ലോക ഒന്നാം നമ്പർ ടീം ബാക്ക്സീറ്റീലായി. 

എന്നാൽ രണ്ടാം പകിതിയുടെ തുടക്കം മുതൽ ബെൽജിയത്തിന്റെ വേ​ഗതയും കരുത്തും ഡെൻമാർക്കിന്റെ താളം തെറ്റിച്ചു. വലത് വിങ്ങിലൂടെ ലുക്കാക്കു പന്തുമായി കുതിച്ച് സഹതാരങ്ങൾക്ക് ബോക്സിന് മുൻപിലേക്ക് പന്ത് എത്തിച്ചത്തോടെ ഡെൻമാർക്കിന്റെ നിശ്ചയദാർഡ്യത്തിനും തടയിടാനായില്ല. 55ാം മിനിറ്റിൽ ലുക്കാകുവിന്റെ പാസ് ബ്രൂയ്നിലേക്ക്. ബ്രൂയ്നിൽ നിന്ന് ഡെൻമാർക്ക് താരങ്ങൾ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന തോർ​ഗൻ ഹസാർഡിലേക്ക്. 

ബെൽജിയത്തിന്റെ രണ്ടാം ​ഗോളിനും വഴി മരുന്നിട്ടത്ത് ലുക്കാക്കുവിന്റെ മുന്നേറ്റമായിരുന്നു. ലുക്കാക്കുവിന്റെ പാസ് ഏദൻ ഹസാർഡിലേക്ക്. ബോക്സിനുള്ളിലേക്ക് ഓടിയെത്തുകയായിരുന്ന ഡിബ്രുയ്ൻ തകർപ്പനൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് ബെൽജിയത്തിന്റെ ലീഡ് ഉയർത്തി. ജയത്തോടെ ബെൽജിയം പ്രീക്വാർട്ടർ ഉറപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍