Jose Mourinho x
Sports

2000ത്തില്‍ തുടങ്ങി, 25 വര്‍ഷം നീണ്ട ഐതിഹാസിക യാത്ര; ബെന്‍ഫിക്കയ്ക്ക് തന്ത്രമോതാന്‍ വീണ്ടും മൗറീഞ്ഞോ!

ഹോസെ മൗറീഞ്ഞോയെ മുഖ്യ പരിശീകനായി നിയമിച്ച് പോര്‍ച്ചുഗല്‍ ക്ലബ്

സമകാലിക മലയാളം ഡെസ്ക്

ലിസ്ബന്‍: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്ലബായ ബെന്‍ഫിക്ക ഹോസെ മൗറീഞ്ഞോയെ പുതിയ പരിശീലകനായി നിയമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മൗറീഞ്ഞോ ബെന്‍ഫിക്ക പരിശീലക കസേരയിലേക്ക് തിരിച്ചെത്തുന്നത്.

2027 വരെയുള്ള കരാറിലാണ് ക്ലബും മൗറീഞ്ഞോയും എത്തിയത്. ക്ലബ് പ്രസിഡന്റ് റൂയി കോസ്റ്റ മൗറീഞ്ഞോയുടെ നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രുണോ ലാർജിന്റെ പകരക്കാരനായാണ് മൗറീഞ്ഞോയെ ക്ലബ് ഡ​ഗൗട്ടിലേക്ക് തിരിച്ചെത്തിക്കുന്നത്.

1996 മുതല്‍ 2000 വരെ ബാഴ്‌സലോണയുടെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ച് 2000ത്തില്‍ ആദ്യമായി ബെന്‍ഫിക്കയിലൂടെയാണ് മൗറീഞ്ഞോ മുഖ്യ പരിശീലകനായുള്ള യാത്രയ്ക്ക് തുടക്കമിട്ടത്. മൂന്ന് മാസം മാത്രമേ അദ്ദേഹത്തിനു ആ കസേരയില്‍ അവസരമുണ്ടായുള്ളു. അധികം നീണ്ടില്ലെങ്കിലും പിന്നീടുള്ള 25 വര്‍ഷത്തെ അദ്ദേഹത്തിന്റെ പരിശീലകനെന്ന നിലയിലുള്ള യാത്ര ഐതിഹാസികവും സംഭവ ബഹുലവുമായിരുന്നു.

പിന്നീട് പോര്‍ട്ടോ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ഹോട്‌സ്പര്‍, റോമ, ഫെനര്‍ബാഷെ തുടങ്ങിയ യൂറോപിലെ വമ്പന്‍ ക്ലബുകള്‍ക്കായും അദ്ദേഹം തന്ത്രമോതി. പോര്‍ട്ടോയെ അദ്ദേഹം ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഇന്റര്‍ മിലാനേയും അദ്ദേഹം യൂറോപ്യന്‍ ചാംപ്യന്‍മാരാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് യുവേഫ യൂറോപ്പ ലീഗ് കിരീടം, റോമയ്ക്ക് യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടമടക്കമള്ളവയും സമ്മാനിച്ചു.

Portuguese club Benfica have appointed Jose Mourinho as their manager for the second time, club president Rui Costa confirmed on Thursday. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT