ക്രിക്കറ്റ് കളിക്കുന്ന കുട്ടി, അമിതാഭ് ബച്ചൻ/ ചിത്രം ഇൻസ്റ്റ​ഗ്രാം 
Sports

''ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഇവന്റെ കൈകളിൽ സുരക്ഷിതം''; വിഡിയോ പങ്കുവെച്ച് ബി​ഗ് ബി 

കുട്ടിത്താരത്തിന്റെ വിഡിയോ പങ്കവെച്ച് അമിതാഭ് ബച്ചൻ 

Author : സമകാലിക മലയാളം ഡെസ്ക്

ന്റമ്മോ എന്തൊരു ഷോട്ട്..! പറന്നു വരുന്ന ഓരോ പന്തും നല്ല മെയ്‌ വഴക്കത്തോടെ അടിച്ചു പറപ്പിക്കുന്ന ഒരു കൊച്ചു മിടുക്കന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മിഡിയയിൽ ഹിറ്റാകുകയാണ്. നടൻ അമിതാഭ് ബച്ചനാണ് ഈ കൊച്ചുമിടുക്കന്റെ വിഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വരും തലമുറയുടെ കൈകളിൽ സുരക്ഷിതമാണെന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

കവർ ഡ്രൈവും സ്ട്രൈറ്റ് ഡ്രൈവും പുൾ ഷോട്ടും ഹുക്കും എന്തിനേറെ പറയുന്നു മഹേന്ദ്ര സിങ് ധോനിയുടെ ഹെലികോപ്റ്റർ ഷോട്ട് വരെ വളരെ നിസാരമായാണ് അവന്റെ ബാറ്റിൽ വിരിഞ്ഞത്. വിഡിയോ വൈറലായതോടെ കൊച്ചു മിടുക്കന് സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസുമായിട്ടുണ്ട്. ഭാവിയിലെ വിരാട് കോഹ്‌ലി എന്നൊക്കെ പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ കുട്ടിത്താരത്തെ വാഴ്‌ത്തുന്നത്.

അതിനിടെ വിഡിയോയിൽ ഉള്ളത് ഇന്ത്യക്കാരനല്ല പാകിസ്ഥാനിൽ നിന്നുള്ള കുട്ടിയാണെന്നും കമന്റുകൾ വരുന്നുണ്ട്. 14.5 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. 2 ദശലക്ഷത്തോളം ലൈക്കുകളും വിഡിയോയ്‌ക്ക് കിട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു