ഖലീല്‍ അഹമ്മദ്,ഋതുരാജ് ഗെയ്ക്വാദ് 
Sports

മുംബൈയെ തോല്‍പ്പിക്കാന്‍ ചെന്നൈ പന്തുചുരണ്ടി?; ഖലീല്‍ അഹമ്മദിന്റെയും ഋതുരാജിന്റെയും വിഡിയോ വൈറല്‍

ഖലീല്‍ അഹമ്മദാണ് പന്ത് ചുരണ്ടിയതെന്നാണ് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിങ്സ് പന്തില്‍ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ഒരു കൂട്ടം ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോയില്‍, ഖലീല്‍ അഹമ്മദ് പന്തെറിയാന്‍ തുടങ്ങുന്നതിന് മുമ്പ് നായകന്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് അടുത്തെത്തുന്നതും എന്തോ ഒന്ന് കൈമാറുന്നതുണാണുള്ളത്.

ഖലീല്‍ അഹമ്മദിലന്റെ അടുത്ത് ക്യാപറ്റനെത്തുന്നതും പേസര്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് എന്തോ എടുത്തു. ഈ സമയം ഋതുരാജിന്റെ കൈയ്യില്‍ പന്തുണ്ടായിരുന്നു, കാമറ മറച്ച് ഇവര്‍ എന്തോ സംസാരിക്കുന്നു. പിന്നിട് ഖലീല്‍ ഋതുരാജില്‍ നിന്ന് പന്ത് വാങ്ങി സിഎസ്‌കെ ക്യാപ്റ്റന് എന്തോ കൈമാറുന്നതും വിഡിയോയില്‍ കാണാം.

ഖലീല്‍ അഹമ്മദാണ് പന്ത് ചുരണ്ടിയതെന്നാണ് ആരോപണം ഉയരുന്നത്. മുംബൈ ആരാധകരാണ് ഈ വിഡിയോ കുത്തിപ്പൊക്കി വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന ആവേശകരമായ ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്സ് നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. കരുത്തരുടെ പോരാട്ടത്തിലാണ് സിഎസ്‌കെ വിജയം നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും പ്രധാനപ്പെട്ട എതിരാളികളായ മുംബൈയെ വീഴ്ത്താനായത് സിഎസ്‌കെയ്ക്ക് ആത്മവിശ്വാസം നല്‍കും. രചിന്‍ രവീന്ദ്രയും ഋതുരാജ് ഗെയ്ക് വാദും അര്‍ധ സെഞ്ച്വറികളോടെ സിഎസ്‌കെയുടെ ജയം എളുപ്പമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT