കുമാർ സം​ഗക്കാര/ഫയല്‍ ചിത്രം 
Sports

'ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബൗളർ', ഇന്ത്യൻ ലെ​ഗ് സ്പിന്നറെ ചൂണ്ടി സം​ഗക്കാര

'കൂടുതൽ ബൗൺസും പേസും കണ്ടെത്താൻ അദ്ദേഹത്തിന് കഴിയും. ലൂസ് ഡെലിവറികൾ വിരളമായി മാത്രമാണ് വരുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബൗളറായിരുന്നു ഇന്ത്യൻ ലെ​ഗ് സ്പിന്നർ അനിൽ കുംബ്ലേയെന്ന് ലങ്കൻ മുൻ നായകൻ കുമാർ സം​ഗക്കാര. ഓർത്തഡോക്സ് ലെ​ഗ് സ്പിന്നറല്ല കുംബ്ലേ. റൺസ് കണ്ടെത്തുക ​ദുഷ്കരമായിരുന്നു, സം​ഗക്കാര പറയുന്നു. 

വേ​ഗത്തിൽ,കൃത്യത നിറച്ചായിരുന്നു കുംബ്ലേയുടെ ഡെലിവറികൾ. കൂടുതൽ ബൗൺസും പേസും കണ്ടെത്താൻ അദ്ദേഹത്തിന് കഴിയും. ലൂസ് ഡെലിവറികൾ വിരളമായി മാത്രമാണ് കുംബ്ലേയിൽ നിന്ന് വരുന്നത് എന്നും സം​ഗക്കാര പറഞ്ഞു. ഐസിസി ഹാൾ ഓഫ് ഫെയിമിലേക്ക് കുംബ്ലേ എത്തിയതിന് പിന്നാലെ ഐസിസി പങ്കുവെച്ച വീഡിയോയിലാണ് സം​ഗക്കാരയുടെ വാക്കുകൾ.

പിച്ച് പരുക്കനാണെങ്കിൽ ബാറ്റ്സ്മാന് കുംബ്ലേയുടെ ഡെലിവറിയിൽ നിന്ന് ഭീഷണി ഒഴിവാക്കാനുള്ള സാധ്യതകളും കുറവാണ്. സ്നേഹമുള്ള മനുഷ്യനാണ്. തീവ്രതയുള്ള ക്രിക്കറ്ററാണ്. ലോക ക്രിക്കറ്റിലേയും ഇന്ത്യൻ ക്രിക്കറ്റിലേയും ചാമ്പ്യനാണ്, കുംബ്ലേയെ പ്രശംസയിൽ മൂടി സം​ഗക്കാര പറഞ്ഞു.

കുംബ്ലേ ടെസ്റ്റിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും വീഴ്ത്തിയത് എനിക്കിപ്പോഴും ഓർമയുണ്ട്. ‍‍ഡൽഹിയിലായിരുന്നു അത്. ഞാനായിരുന്നു അദ്ദേഹത്തിന്റെ പത്താമത്തെ ഇര. വളരെ പ്രയാസമാണ് കുംബ്ലേയെ നേരിടാൻ. മറ്റ് ലെ​ഗ് സ്പിന്നർമാരെക്കാൾ നേരിടാൻ കൂടുതൽ ദുഷ്കരം, പാകിസ്ഥാൻ മുൻ താരം വസീം അക്രം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT