ഫോട്ടോ: ട്വിറ്റർ 
Sports

ടോസ് ഇന്ത്യക്ക്, പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യും; അക്ഷര്‍ പട്ടേല്‍ ടീമില്‍

ആദ്യ ടെസ്റ്റില്‍ മൊഹാലിയില്‍ മികവ് കാണിക്കാന്‍ കഴിയാതിരുന്നതോടെ ജയന്ത് യാദവിന് ടീമിലെ സ്ഥാനം നഷ്ടമായി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ രോഹിത് ബംഗളൂരുവില്‍ ബാറ്റിങ് തെരഞ്ഞെടുത്തു. 

ഒരു മാറ്റം മാത്രമാണ് ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഉള്ളത്. ആദ്യ ടെസ്റ്റില്‍ മൊഹാലിയില്‍ മികവ് കാണിക്കാന്‍ കഴിയാതിരുന്നതോടെ ജയന്ത് യാദവിന് ടീമിലെ സ്ഥാനം നഷ്ടമായി. അക്ഷര്‍ പട്ടേലാണ് ജയന്തിന് പകരം ടീമിലേക്ക് എത്തിയത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എതിരെ അക്ഷര്‍ പുറത്തെടുത്ത മികവും ബെംഗളൂരുവിലെ രാത്രി പകല്‍ ടെസ്റ്റില്‍ ടീമില്‍ ഇടം നേടാന്‍ അക്ഷറിനെ തുണച്ചു. 

പിച്ച് ഡ്രൈ ആയതിനാല്‍ ഒരു സ്പിന്നറെ കൂടി ഇലവനിലേക്ക് ചേര്‍ത്തു എന്നാണ് രോഹിത് ശര്‍മ ടോസിന്റെ സമയം പറഞ്ഞത്. മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും എന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ച് എന്ന് വ്യക്തമായതോടെ അക്ഷറിന് നറുക്ക് വീണു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT