Nikhat Zareen x
Sports

ഞെട്ടി ലോക ചാംപ്യന്‍! നിഖാത് സരീന് ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകള്‍ നഷ്ടം; യോ​ഗ്യതാ പോരിൽ വമ്പൻ തോൽവി

ദേശീയ യോ​ഗ്യതാ പോരിൽ അട്ടിമറിച്ച് സാക്ഷി ചൗധരി

Author : സമകാലിക മലയാളം ഡെസ്ക്

പട്യാല: രണ്ട് തവണ വനിതാ ലോക ചാംപ്യനായ ബോക്‌സിങ് താരം നിഖാത് സരീന് കനത്ത തിരിച്ചടി. താരത്തിനു വരാനിരിക്കുന്ന ഏഷ്യന്‍സ് ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ കളിക്കാന്‍ സാധിക്കില്ല.

ദേശീയ യോഗ്യതാ പോരാട്ടത്തില്‍ താരം സാക്ഷി ചൗധരിയോടു ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. മത്സരത്തില്‍ 1-4നാണ് നിഖാത് തോല്‍വി വഴങ്ങിയത്. ഇതോടെയാണ് യോഗ്യത നഷ്ടമായത്. 51 കിലോ വിഭാഗത്തിലാണ് താരം മത്സരിച്ചത്.

കഴിഞ്ഞ മാസം അവസാനം നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്‌സില്‍ താരം സെമിയിലെത്തിയിരുന്നു. എന്നാല്‍ സെമിയില്‍ നിഖാത് നിലവിലെ ഒളിംപിക് ചാംപ്യന്‍ ചൈനയുടെ വു യുവിനോടു പരാജയപ്പെട്ടിരുന്നു.

ഈ മത്സരത്തില്‍ താരത്തിനു ഒരു പോയിന്റ് പോലും നേടാന്‍ സാധിച്ചില്ല. മത്സരത്തില്‍ സമ്പൂര്‍ണ പരാജയമാണ് താരത്തിനു സംഭവിച്ചത്. 0-5നാണ് നിഖാത് തോല്‍വി വഴങ്ങിയത്. ഇതോടെയാണ് താരം ദേശീയ യോഗ്യതാ പോരില്‍ മത്സരിക്കാനിറങ്ങേണ്ടി വന്നത്.

സെമി വിജയിച്ച് ഫൈനലിലെത്തിയിരുന്നെങ്കില്‍ നിഖാതിനു നേരിട്ടു യോഗ്യത ലഭിക്കുമായിരുന്നു. പിന്നാലെയാണ് യോഗ്യതാ പോരിലെ ഞെട്ടിക്കുന്ന തോല്‍വി.

Asian Games: Boxing star Nikhat Zareen lost 1-4 to Sakshi Chaudhary in the 51kg semi-finals at the Patiala trials

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയ്യാങ്കളി, ബിജെപി- യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

ദിവസവും ഏഴു രൂപ നിക്ഷേപിക്കാമോ? 5000 രൂപ പെന്‍ഷന്‍; അറിയാം ഗ്യാരണ്ടീഡ് സര്‍ക്കാര്‍ സ്‌കീം

ഗീന കുമാരിക്ക് നോട്ടീസ് അയക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് വിമര്‍ശനം

എഐ ഉപയോഗിച്ച് പാര്‍ക്ക് രൂപകല്‍പ്പന ചെയ്യാം; ദുബൈയില്‍ അഞ്ച് കോടിയുടെ സമ്മാനങ്ങള്‍

ഇന്ത്യക്കെതിരെ ചരിത്ര നേട്ടം; 24 മണിക്കൂർ തികഞ്ഞില്ല, അയർലൻഡ് കോച്ച് ഹെൻ‌റിച് മാലൻ സ്ഥാനം ഒഴിഞ്ഞു!