ബ്രസീൽ താരങ്ങളുടെ ആഹ്ലാദം  എക്സ്
Sports

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ബ്രസീല്‍; ഫ്രാന്‍സിനെ വീഴ്ത്തി ജര്‍മ്മനി

ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യൂറോ കപ്പ്, കോപ്പ അമേരിക്ക ടൂര്‍ണമെന്റുകള്‍ക്ക് മുമ്പായി നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും ജര്‍മ്മനിക്കും വിജയം. ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 80-ാം മിനിറ്റില്‍ കൗമാര താരം എന്‍ഡ്രിക് നേടിയ ഗോളിലാണ് മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീല്‍ വിജയം നേടിയത്. ലോകകപ്പിന് ശേഷം മോശം ഫോമില്‍ തുടരുന്ന ബ്രസീലിന് ആശ്വാസമാണ് ഇംഗ്ലണ്ടിനെതിരായ വിജയം.

മറ്റൊരു മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. ഫ്‌ലോറിന്‍ വിറ്റ്‌സ്, കൈ ഹാവേര്‍ട്‌സ് എന്നിവരാണ് ജര്‍മ്മനിയുടെ ഗോളുകള്‍ നേടിയത്. ഗോള്‍ മടക്കാനുള്ള പ്രാന്‍സിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍