ബ്രസീൽ ടീമിന്റെ ആഹ്ലാദപ്രകടം/ ട്വിറ്റർ 
Sports

പരാഗ്വയെ തകര്‍ത്ത് മഞ്ഞപ്പട; ബ്രസീലിന് നാലുഗോള്‍ ജയം

ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ 32-ാം വിജയമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മഞ്ഞപ്പട പരാഗ്വയെ തകര്‍ത്തത്. 28-ാം മിനുട്ടില്‍ റാഫിഞ്ഞയിലൂടെയാണ് ബ്രസീല്‍ ഗോള്‍വേട്ട തുടങ്ങിയത്. 

62-ാം മിനുട്ടില്‍ ഫിലിപ്പോ കുട്ടീനോയും 86-ാം മിനുട്ടില്‍ ആന്റണിയും മഞ്ഞപ്പടയ്ക്കായി പരാഗ്വെ ഗോള്‍വല ചലിപ്പിച്ചു. 88-ാം മിനുട്ടില്‍ റോഡ്രിഗോയിലൂടെ ബ്രസീല്‍ ഗോള്‍വേട്ട പൂര്‍ത്തിയാക്കി. 

ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ 32-ാം വിജയമാണിത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ വിജയക്കുതിപ്പെന്ന റെക്കോഡും ബ്രസീല്‍ ടീം സ്വന്തമാക്കി. 

ഖത്തറില്‍ നടക്കുന്ന ലോകകപ്പിലേക്ക് ലാറ്റിനമേരിക്കയില്‍ നിന്നും, പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ബ്രസീലും അര്‍ജന്റീനയും ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. വിജയത്തോടെ ബ്രസീല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

ബ്രസീലിന്റെ യോഗ്യതാറൗണ്ടിലെ അടുത്ത മല്‍സരം മാര്‍ച്ച് 24 നാണ്. ചിലിയാണ് എതിരാളികള്‍. പരാഗ്വെ ഇക്വഡോറിനെയും നേരിടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT