ജസ്പ്രിത് ബുമ്‌റ, സഞ്ജന/ ട്വിറ്റർ 
Sports

അനുപമ പരമേശ്വരന്‍ അല്ല, ബുമ്‌റ വിവാഹം കഴിക്കുന്നത് ക്രിക്കറ്റ് അവതാരകയായ ഈ സുന്ദരിയെ?

അനുപമ പരമേശ്വരന്‍ അല്ല, ബുമ്‌റ വിവാഹം കഴിക്കുന്നത് ക്രിക്കറ്റ് അവതാരകയായ ഈ സുന്ദരിയെ?

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പേസര്‍ ജസ്പ്രിത് ബുമ്‌റയുടെ ടീമില്‍ നിന്നുള്ള പിന്‍മാറ്റം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ടി20, ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമുകളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാഞ്ഞതും ശ്രദ്ധേയമായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബുമ്‌റയുടെ ടീമില്‍ നിന്നുള്ള പിന്‍മാറ്റം. 

താരം വിവാഹിതാനാകാന്‍ പോകുകയാണെന്നും അതിനുള്ള ഒരുക്കത്തിലാണെന്നും പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. മലയാളം നടി അനുപമ പരമേശ്വരനുമായി ബന്ധപ്പെടുത്തി ബുമ്‌റയുടെ പേരുയര്‍ന്നതും ഈ വിവാഹ വാര്‍ത്ത പുറത്തു വന്നതിന് ശേഷമായിരുന്നു. 

ഇപ്പോഴിതാ ബുമ്‌റ വിവാഹം കഴിക്കാന്‍ പോകുന്നത് ആരെയാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മോഡലും ക്രിക്കറ്റ് അവതാരകയുമായ സഞ്ജന ഗണേശനാണ് ബുമ്‌റയുടെ ജീവിത പങ്കാളിയാകാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഈ മാസം 14, 15 തീയതികളിലായി ഇരുവരുടേയും ഗോവയില്‍ വച്ച് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചായിരിക്കും വിവാഹം. 20 പേര്‍ മാത്രമായിരിക്കും ചടങ്ങുകളില്‍ സംബന്ധിക്കുക. 

2014ല്‍ മിസ് ഇന്ത്യ പട്ടം ചൂടിയ സഞ്ജന പിന്നീടാണ് ക്രിക്കറ്റ് അവതാരക എന്ന നിലയിലും ശ്രദ്ധേയയാത്. എംടിവിയിലെ ശ്രദ്ധേയ റിയാലിറ്റി ഷോയായ സ്പ്ലിറ്റ്‌സ്‌വില്ലയുടെ ഏഴാം സീസണിലും സഞ്ജന പങ്കെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം