വീഡിയോ ദൃശ്യം 
Sports

സഹ റഫറിയുടെ തലയിലേക്ക് ബിയർ കപ്പ് എറിഞ്ഞ് ആരാധകൻ; മത്സരം റദ്ദാക്കി (വീഡിയോ)

മോൺചൻ​ഗ്ലാഡ്ബാച് 2–0നു മുന്നിട്ടു നിൽക്കെ 71ാം മിനിറ്റിലാണ് ലൈൻസ്മാൻ ഏറുകൊണ്ടു നിലത്തു വീണത്

Author : സമകാലിക മലയാളം ഡെസ്ക്

ബർലിൻ: ജർമൻ ബുണ്ടസ് ലീ​ഗ ഫുട്ബോൾ മത്സരത്തിനിടെ ആരാധകരിൽ ഒരാൾ എറിഞ്ഞ ബിയർ കപ്പ് സഹ റഫറിയുടെ തലയ്ക്ക് കൊണ്ടു. ബോച്ചം- മോൺചൻ​ഗ്ലാഡ്ബാച് മത്സരത്തിനിടെയാണ് സംഭവം. ഇതോടെ മത്സരം റദ്ദാക്കി. വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിനിടെയാണ് ആരാധകൻ ബിയർ കപ്പ് എറിഞ്ഞത്.

മോൺചൻ​ഗ്ലാഡ്ബാച് 2–0നു മുന്നിട്ടു നിൽക്കെ 71ാം മിനിറ്റിലാണ് ലൈൻസ്മാൻ ഏറുകൊണ്ടു നിലത്തു വീണത്. 20 മിനിറ്റിനു ശേഷം റഫറി മത്സരം നിർത്തിവയ്ക്കാനുള്ള നിർദേശം നൽകി. പിന്നാലെ സംഭവത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായി അപലപിച്ച് ഇരു ടീമുകളും രംഗത്തെത്തി.  

‘വളരെ വേദനാത്മകവും നിരാശാജനകവുമായ ദിവസം. മഠയനായ ഒരു ആരാധകന്റെ ബോധശൂന്യമായ പ്രവൃത്തി. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടരുത്. നല്ലൊരു ഫുട്ബോൾ മത്സരം ഇങ്ങനെ അവസാനിച്ചാൽ എങ്ങനെയാണു ദേഷ്യം വരാതിരിക്കുക?’– മോൺചൻ​ഗ്ലാഡ്ബാച് സ്പോട്ടിങ് ഡയറക്ടർ പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം