DK Sivakumar X
Sports

'റോയല്‍ ചലഞ്ച് കുടിക്കാറു പോലുമില്ല, പിന്നെന്തിന് ആര്‍സിബിയെ വാങ്ങണം?'; അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഡികെ ശിവകുമാര്‍

ബ്രിട്ടീഷ് ഡിസ്റ്റിലറും ആര്‍സിബിയുടെ നിലവിലെ ഉടമയുമായ ഡിയാജിയോ പിഎല്‍സി, അതിന്റെ ഇന്ത്യന്‍ യൂണിറ്റ് ഭാഗികമായോ മുഴുവനായോ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ടീമിനെ സ്വന്തമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍( DK Sivakumar). റിപ്പോര്‍ട്ടുകള്‍ തളളിയ ശിവ കുമാര്‍ താന്‍ റോയല്‍ ചാലഞ്ച് മദ്യം പോലും ഉപയോഗിക്കാറില്ലെന്നും പിന്നെ എന്തിന് ആര്‍സിബിയെ സ്വന്തമാക്കണമെന്നാണ് ശിവകുമാര്‍ തമാശരൂപേണ പ്രതികരിച്ചത്.

'എനിക്ക് എന്തിനാണ് ആര്‍സിബി ? ഞാന്‍ റോയല്‍ ചലഞ്ച് പോലും കുടിക്കാറില്ല, ടീമിനെ സ്വന്തമാക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല' ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ടീമിനെ ഡി.കെ. ശിവകുമാര്‍ വാങ്ങിയേക്കുമെന്ന് ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. താനൊരു ഭ്രാന്തനല്ല, ചെറുപ്പം മുതല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമായിരുന്നിട്ടും ഫ്രാഞ്ചൈസിയുടെ മാനേജ്മെന്റില്‍ ചേരാന്‍ ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇതിനൊന്നും സമയമില്ലെന്നും ശിവകമാര്‍ പറഞ്ഞു.

ബ്രിട്ടീഷ് ഡിസ്റ്റിലറും ആര്‍സിബിയുടെ നിലവിലെ ഉടമയുമായ ഡിയാജിയോ പിഎല്‍സി, അതിന്റെ ഇന്ത്യന്‍ യൂണിറ്റ് ഭാഗികമായോ മുഴുവനായോ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്പനിയധികൃതര്‍ ഇതുസംബന്ധിച്ച് ഉപദേശകരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയായിരുന്ന വിജയ് മല്യ ആയിരുന്നു ആര്‍സിബിയുടെ ആദ്യ പ്രൊമോട്ടര്‍. വന്‍തുകയുടെ ബാങ്ക് വായ്പ കിട്ടാക്കടമായതിനെ തുടര്‍ന്ന് 2012ല്‍ കിങ്ഫിഷര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും മല്യ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ആര്‍സിബിയുടെ പ്രൊമോട്ടര്‍മാരായി ഡിയാജിയോ എത്തിയത്.

ചരിത്രം കുറിച്ച് സെനഗല്‍! ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം, അപരാജിത കുതിപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും