സാത്വിക്- ചിരാഗ് സഖ്യം (BWF World Championships) x
Sports

ലോക ചാംപ്യന്‍ഷിപ്പില്‍ വീണ്ടും വെങ്കലം! ചരിത്രമെഴുതി സാത്വിക്- ചിരാഗ് സൂപ്പര്‍ സഖ്യം

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ മടക്കം തലയുയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സൂപ്പര്‍ സഖ്യത്തിനു ചരിത്ര നേട്ടം. ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ സഖ്യമെന്ന അപൂര്‍വ നേട്ടം ടോപ് ഡബിള്‍സ് സഖ്യം സ്വന്തമാക്കി.

സെമിയില്‍ ചൈനയുടെ ലിയു യി- ചെന്‍ ബോ യാങ് സഖ്യത്തിനോടു പൊരുതി വീണ ഇന്ത്യന്‍ സഖ്യത്തിന്റെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയെങ്കിലും ഇന്ത്യന്‍ കായിക മേഖലയെ സംബന്ധിച്ചു അതിനു സുവര്‍ണ തിളക്കമുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സഖ്യം ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടുന്നത്. 2022ല്‍ ടോക്യോയിലും സഖ്യം വെങ്കലം സ്വന്തമാക്കിയിരുന്നു.

ചൈനീസ് സഖ്യത്തിനെതിരെ രണ്ടാം സെറ്റില്‍ ഉജ്ജ്വലമായി തിരിച്ചെത്തിയ ഇന്ത്യന്‍ സഖ്യത്തിനു മൂന്നാം സെറ്റില്‍ പിഴച്ചത് തിരിച്ചടിയായി. ഒന്നാം സെറ്റില്‍ നേരിയ വ്യത്യാസത്തിലാണ് ജയം കൈവിട്ടത്. സ്‌കോര്‍: 19-21, 21-18, 12-21.

ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ സഖ്യമായ മലേഷ്യയുടെ ആരോണ്‍ ചിയ- സൂ യീ യിക് സഖ്യത്തെ അട്ടിമറിച്ചാണ് ഒന്‍പതാം സീഡുകളും മുന്‍ ലോക ഒന്നാം നമ്പര്‍ സഖ്യവുമായ സാത്വിക്- ചിരാഗ് സെമിയിലേക്ക് മുന്നേറിയത്. വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങിയെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ പൊരുതി വീണു.

പാരിസിലെ 2025ലെ അധ്യായത്തില്‍ മെഡല്‍ നേട്ടമുള്ള ഇന്ത്യന്‍ താരങ്ങളും ഇരുവരും മാത്രമാണ്. പിവി സിന്ധു അടക്കമുള്ള ആര്‍ക്കും മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചില്ല.

BWF World Championships: Satwiksairaj and Chirag put in a fighting performance but gassed out as they took a second bronze after their defeat to China's Liu Yi and Chen Bo Yang in the men's doubles semifinal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT