indian cricketers 
Sports

കാറില്‍ കയറിയവരെ കണ്ട് ഞെട്ടി ഡ്രൈവര്‍! ഇന്ത്യന്‍ താരങ്ങളുടെ ഊബര്‍ യാത്ര വൈറല്‍ (വിഡിയോ)

ഇന്ത്യ- ഓസ്‌ട്രേലിയ അവസാന ഏകദിനം നാളെ സിഡ്‌നിയില്‍

സമകാലിക മലയാളം ഡെസ്ക്

ind vs ausസിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഊബര്‍ ടാക്‌സി യാത്ര സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം അംഗങ്ങളായ യശസ്വി ജയ്‌സ്വാള്‍, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജറേല്‍ എന്നിവരാണ് ടാക്‌സി ബുക്ക് ചെയ്തത്. അ‍ഡ്ലെയ്ഡിലാണ് താരങ്ങൾ ടാക്സിയിൽ സഞ്ചരിച്ചത്.

മൂവരും കയറിയപ്പോഴാണ് ടാക്‌സി ഡ്രൈവര്‍ക്ക് കാര്യം മനസിലായത്. ഇന്ത്യന്‍ താരങ്ങള്‍ കയറിയതിന്റെ അമ്പരപ്പ് ഡ്രൈവറുടെ മുഖത്ത് വ്യക്തമായിരുന്നു. എങ്കിലും അമിത വികാരങ്ങള്‍ പ്രകടിപ്പിക്കാതെ ഡ്രൈവിങില്‍ ശ്രദ്ധിച്ച് താരങ്ങളെ സുരക്ഷിതമായി ഇറക്കാന്‍ ഡ്രൈവര്‍ ശ്രദ്ധിച്ചു.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടാണ് നില്‍ക്കുന്നത്. പരമ്പരയിലെ അവസാന ഏകദിനം നാളെ സിഡ്‌നിയില്‍ അരങ്ങേറാനിരിക്കെയാണ് താരങ്ങളുടെ ടാക്‌സി യാത്ര.

അതേസമയം മൂവര്‍ക്കും പ്ലെയിങ് ഇലവനില്‍ ഇതുവരെ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല. ഏകദിന പരമ്പരയ്ക്കു പിന്നാലെ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

indian cricketers Yashasvi Jaiswal, Dhruv Jurel, and Prasidh Krishna took the internet by storm after the trio took an Uber ride in Adelaide.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT