വീഡിയോ ദൃശ്യം 
Sports

വിളിച്ചത് 'നെറ്റ് ബൗളറായി'- ഒരു പര്യടനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരമായി നടരാജന്‍; അപൂര്‍വ നേട്ടം

വിളിച്ചത് നെറ്റ് ബൗളറായി- ഒരു പര്യടനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരമായി നടരാജന്‍; അപൂര്‍വ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഐപിഎല്ലിലെ മിന്നും ബൗളിങ് മികവിലാണ് തമിഴ്‌നാട്ടുകാരന്‍ തങ്കരശു നടരാജന്‍ എന്ന ടി നടരാജനെ ഓസ്‌ട്രേലിയക്കെതിരായ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. നെറ്റ് ബൗളറായാണ് താരത്തെ പര്യടനത്തിനായി തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയതോടെ ഒരു പര്യടനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തിനായി അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് ഈ തമിഴ്‌നാട് പേസര്‍ സ്വന്തം പോക്കറ്റിലാക്കിയത്.

പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതോടെയാണ് നടരാജന് നാലാം ടെസ്റ്റില്‍ അരങ്ങേറാനുള്ള അവസരമൊരുങ്ങിയത്. പേസര്‍മാരായ ഇഷാന്ത് ശര്‍മ പര്യടനത്തിന് മുന്‍പ് തന്നെ പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഇടം കിട്ടാതെ പോയി. പിന്നീട് ഉമേഷ് യാദവ്, മുഹമ്മദ് ഷമി ഒടുവില്‍ ജസ്പ്രിത് ബുമ്‌റയും പരിക്കിന്റെ പിടിയിലായതോടെയാണ് നടരാജന് ടെസ്റ്റ് അരങ്ങേറ്റത്തിനും ഇന്ന് അവസരമൊരുങ്ങിയത്.

ഡിസംബര്‍ രണ്ടിന് മൂന്നാം പോരാട്ടത്തിലാണ് നടരാജന്‍ ഏകദിന അരങ്ങേറ്റം നടത്തിയത്. ഇന്ത്യ പരമ്പര സ്വന്തമാക്കിയ ടി20 പോരാട്ടത്തിലും താരം തിളങ്ങി. മൂന്ന് പോരിലുമായി ആറ് വിക്കറ്റുകളാണ് താരം ടി20യില്‍ വീഴ്ത്തിയത്. ഏകദിന അരങ്ങേറ്റത്തില്‍ രണ്ട് വിക്കറ്റുകളായിരുന്നു 29കാരനായ താരത്തിന്റെ സമ്പാദ്യം. താരത്തിന്റെ ഒരു പര്യടനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലേയും അരങ്ങേറ്റം സംബന്ധിച്ച് ഐസിസി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ടെസ്റ്റ് ക്യാപ് സമ്മാനിക്കുന്നതിന്റെ വീഡിയോ അടക്കം കുറിപ്പിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന