കാമറൂണ്‍ ഗ്രീനിന്‍റെ ക്യാച്ച് വീഡിയോ ദൃശ്യം
Sports

മുഴുനീളെ ഡൈവ്, ഒറ്റ കൈയില്‍ ഒതുക്കി! അമ്പരപ്പിച്ച് കാമറൂണ്‍ ഗ്രീനിന്റെ സൂപ്പര്‍ ക്യാച്ച് (വീഡിയോ)

റോസ്റ്റന്‍ ചെയ്‌സിനെയാണ് ഗ്രീന്‍ പുറത്താക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ക്രിക്കറ്റ് മൈതാനങ്ങളില്‍ അമ്പരപ്പിക്കുന്ന ക്യാച്ചുകള്‍ മിക്കപ്പോഴും സംഭവിക്കാറുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു ക്യാച്ച് പിറന്നു. നിമിഷങ്ങള്‍ക്കൊണ്ട് അതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു.

ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ കാമറൂണ്‍ ഗ്രീന്‍ നേടിയ ക്യാച്ചാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. മുഴുനീളെ ഡൈവ് ചെയ്ത് താരം ഒറ്റ കൈയില്‍ പന്തൊതുക്കിയതാണ് ശ്രദ്ധേയമായത്.

സീന്‍ ആബോട്ടിന്റെ പന്തില്‍ വിന്‍ഡീസ് താരം റോസ്റ്റന്‍ ചെയ്‌സിനെയാണ് ഗ്രീന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തു പുറത്താക്കിയത്. ഷോര്‍ട്ട് മിഡ് വിക്കറ്റിനിടയിലൂടെ പന്ത് കടത്താനായിരുന്നു ചെയ്‌സിന്റെ ശ്രമം. എന്നാല്‍ അസാധ്യമെന്നു തോന്നിപ്പിച്ച ആ പന്തിനെ മുഴുനീളെ ഡൈവ് ചെയ്ത് ഗ്രീന്‍ ഒറ്റകൈയില്‍ ഒതുക്കി.

രണ്ടാം മത്സരവും വിജയിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പര 2-0ത്തിനു സ്വന്തമാക്കി. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ