ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട സ്ഥലത്തു നിന്നു പൊരുതിക്കയറി വിജയം സ്വന്തമാക്കി യുഎഇ. കാനഡയെ അവര്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. യുഎഇ 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സടിച്ചാണ് വിജയം പിടിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ യുഎഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്.
13ാം ഓവര്‍ വരെ മത്സരം കാനഡയുടെ കൈയിലായിരുന്നു. എന്നാല്‍ യുഎഇക്കായി ആറാം സ്ഥാനത്ത് ബാറ്റിങിനെത്തിയ സൊഹൈബ് ഖാന്റെ കാമിയോ ഇന്നിങ്‌സ് കാനഡയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. നാല് വീതം സിക്‌സും ഫോറും സഹിതം 29 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ മികവാണ് നിര്‍ണായകമായത്.
ഓപ്പണര്‍ ആര്യാംശ് ശര്‍മ ഒരറ്റം കാത്ത് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ പൊരുതി നിന്നതും യുഎഇ ജയത്തിനു നട്ടെല്ലായി. താരം 53 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സെടുത്തു. യുഎഇ നിരയില്‍ ഇരുവരും ഒഴിച്ച് ഇറങ്ങിയ മറ്റാരും രണ്ടക്കം കണ്ടില്ല.
കാനഡയ്ക്കായി സാദ് ബിന്‍ സഫര്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. താരത്തിന്റെ 4 ഓവറുകള്‍ നേരത്തെ കഴിഞ്ഞതോടെ കാനഡ കളിയും കൈവിട്ടു.
ടോസ് നേടി കാനഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ കാനഡയ്ക്കു ഹര്‍ഷ് ടാകറിന്റെ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. താരം 41 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സ് അടിച്ചെടുത്തു. നവ്‌നീത് ധലിവാല്‍ (34), ശ്രേയസ് മൊവ്വ (21) എന്നിവരും കനേഡിയന്‍ നിരയില്‍ തിളങ്ങി.
ഒമാന്‍ നിരയില്‍ ജുനൈദ് സിദ്ദിഖി ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.ീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates