ധോനി കാന്‍ഡി ക്രഷ് കളിക്കുന്ന വീഡിയോ ദൃശ്യം 
Sports

കാന്‍ഡി ക്രഷ് കളിച്ച് 'ക്യാപ്റ്റന്‍ കൂള്‍'; മൂന്ന് മണിക്കൂറിനിടെ ഡൗണ്‍ലോഡ് ചെയ്തത് 30 ലക്ഷം പേര്‍; വീഡിയോ

ധോനിയുടെ വീഡിയോ വൈറലായതിന് പിന്നാലെ മൂന്ന് മണിക്കൂറിനുള്ളില്‍ 30 ലക്ഷത്തിലധികം ആളുകളാണ് തങ്ങളുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്ന് മൊബൈല്‍ ഗെയിമിങ് ആപ്ലിക്കേഷന്‍ അവകാശപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോനിയെ ഇഷ്ടപ്പെടാത്ത ക്രിക്കറ്റ് ആരാധകര്‍ ഉണ്ടാവില്ല. കുട്ടികള്‍ ഉള്‍പ്പെട പ്രായമായവര്‍ വരെ അദ്ദേഹത്തിന്റെ കടുത്ത ആരാധകരാണ്. അടുത്തിടെ വിമാനയാത്രക്കിടെ ഇന്‍ഡിഗോ ജീവനക്കാരി ഒരു ട്രേ നിറയെ ചോക്‌ലേറ്റുകളും ഡ്രൈ ഫൂട്ടുകളും വാഗ്ദാനം ചെയ്തു. ഒപ്പമുണ്ടായിരുന്ന ഭാര്യ സാക്ഷി ഇത് വിനയത്തോടെ നിരസിച്ചപ്പോള്‍ ധോനി അതിലൊരണ്ണം സ്വീകരിക്കുകയും ചെയ്തു. കുറച്ചുനേരം എയര്‍ ഹോസ്റ്റസുമായി സംസാരിക്കുകയും ചെയ്തു. 

അതിനിടെ ഇന്‍ഡിഗോ എയര്‍ലൈനില്‍ ധോനി തന്റെ ടാബില്‍ കാന്‍ഡി ക്രഷ് കളിക്കുന്നതാണ് ആരാധകരെ വിസ്മയിപ്പിച്ചത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. നിങ്ങളുടെ പ്രായമെന്തന്നത് പ്രശ്‌നമല്ല. എല്ലാവരെയും ഒരേപോലെ ആകര്‍ഷിക്കുന്ന ഗെയിം സീരിസാണ് കാന്‍ഡി ക്രഷ് എന്ന അവകാശവാദം ശരിവെക്കുന്നതായിരുന്നു ഈ വിഡിയോ. ഒഴിവുസമയങ്ങളില്‍ ക്രിക്കറ്റ് താരം എംഎസ് ധോനിയും ഈ കളി ആസ്വദിക്കുന്നു. ധോനിയുടെ വീഡിയോ വൈറലായതിന് പിന്നാലെ മൂന്ന് മണിക്കൂറിനുള്ളില്‍ 30 ലക്ഷത്തിലധികം ആളുകളാണ് തങ്ങളുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്ന് മൊബൈല്‍ ഗെയിമിങ് ആപ്ലിക്കേഷന്‍ അവകാശപ്പെട്ടു. ഇക്കാര്യത്തില്‍ അവര്‍ ധോനിയ്ക്ക് നന്ദിയും രേഖപ്പെടുത്തി.

ധോനിയുടെ നേതൃത്വത്തില്‍ അഞ്ചാം തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കിരീടം നേടിയിരുന്നു. നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ ത്രില്ലര്‍ മത്സരത്തിലായിരുന്നു ചെന്നൈ കപ്പ് ഉയര്‍ത്തിയത്. ഐപിഎല്‍ വിജത്തിന് ശേഷം തന്റെ ആരാധകരോട് അടുത്ത സീസണ്‍ കൂടി കളിക്കാനാകുമെന്ന് ധോനി പറഞ്ഞു. തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണ്. എന്നാല്‍ തനിക്ക് ലഭിക്കുന്ന സ്നേഹത്തിന്റെ അളവ് നോക്കിയാല്‍ ഇവിടെ നിന്നു ഒഴിഞ്ഞു പോകുക അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്ത സീസണിലും ഐപിഎല്‍ കളിക്കാനും ആരാധകര്‍ക്ക് മറ്റൊരു സമ്മാനം കൂടി നല്‍കാനും താന്‍ ശ്രമിക്കുമെന്നായിരുന്നു ധോനിയുടെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT