കര്‍ലോസ് ആൻസലോട്ടി എക്സ്
Sports

ക്ലബ് ലോകകപ്പിനില്ല, 'ഡോണ്‍ കാര്‍ലോ' റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങുന്നു; ഇനി ബ്രസീല്‍?

റയല്‍ പുതിയ പരിശീലകനായി പരിഗണിക്കുന്നത് ഷാബി അലോണ്‍സോയെ

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഇതിഹാസ ഇറ്റാലിയന്‍ പരിശീലകന്‍ കര്‍ലോസ് ആൻസലോട്ടി റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങുന്നു. വരാനിരിക്കുന്ന ക്ലബ് ലോകകപ്പ് കഴിയും വരെ ഡോണ്‍ കാര്‍ലോ കാത്തിരിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ആന്‍സലോട്ടി ക്ലബ് ലോകകപ്പില്‍ റയല്‍ പരിശീലകനായി ഡഗൗട്ടിലുണ്ടാകില്ലെന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഇരു പാദങ്ങളിലും ആഴ്‌സണലിനോടു പരാജയപ്പെട്ട് റയല്‍ പുറത്തായിരുന്നു. ഇതോടെയാണ് ആന്‍സലോട്ടിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാ ലിഗ, കോപ്പ ഡെല്‍ റേ കിരീടങ്ങളാണ് ഇനി റയല്‍ ലക്ഷ്യമിടുന്നത്. കോപ്പ ഡെല്‍ റേ ഫൈനില്‍ ബദ്ധവൈരികളായ ബാഴ്‌സലോണയാണ് എതിരാളികള്‍. ലാ ലിഗയിലും ബാഴ്‌സയാണ് മുന്നില്‍. നാല് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ രണ്ടാമത് നില്‍ക്കുന്നു.

ക്ലബ് ലോകകപ്പില്‍ റയല്‍ പുതിയ പരിശീലകന്റെ കീഴിലായിരിക്കും ഇറങ്ങുക. ബുണ്ടസ് ലീഗ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍തകൂസന്റെ പരിശീലകന്‍ ഷാബി അലോണ്‍സോയാണ് ആന്‍സലോട്ടിക്കു പകരക്കാരനായി റയല്‍ പരിഗണിക്കുന്ന ഒന്നാമത്തെ പരിശീലകന്‍. എന്നാല്‍ ലെവര്‍കൂസനില്‍ 2026വരെ അലോണ്‍സോയ്ക്ക് കരാറുണ്ട്. ക്ലബിനു നഷ്ടപരിഹാരം നല്‍കിയ ഏതു വിധത്തിലും അലോണ്‍സോയെ എത്തിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.

ആന്‍സലോട്ടി റയലിന്റെ പടിയിറങ്ങി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ആന്‍സലോട്ടി റയല്‍ വിടുകയാണെന്നു അറിഞ്ഞതിനു പിന്നാലെ ബ്രസീല്‍ ഫുട്‌ബോള്‍ അധികൃതര്‍ ആന്‍സലോട്ടിയുമായി കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ക്കു തുടക്കമിട്ടതായും വാര്‍ത്തകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT