ബ്രുണോ ഫെര്‍ണാണ്ടസ് എക്സ്
Sports

ടെന്‍ ഹാഗ് പോയി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചു! സിറ്റിയെ പുറത്താക്കി ടോട്ടനം

ഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ടോട്ടനം ഹോട്‌സ്പര്‍, ആഴ്‌സണല്‍, ന്യൂകാസില്‍ യുനൈറ്റഡ്, ക്രിസ്റ്റല്‍ പാലസ്, സതാംപ്ടന്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍.

Author : സമകാലിക മലയാളം ഡെസ്ക്

ക്വാര്‍ട്ടറില്‍ ടോട്ടനം- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ന്യൂകാസില്‍- ബ്രെന്‍ഡ്‌ഫോര്‍ഡ്, സാതാംപ്ടന്‍- ലിവര്‍പൂള്‍, ആഴ്‌സണല്‍- ക്രിസ്റ്റല്‍ പാലസ് പോരാട്ടം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ലെയ്സ്റ്റര്‍ സിറ്റി ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ആസ്റ്റന്‍ വില്ലയും തോല്‍വി അറിഞ്ഞു.

അഞ്ചടിച്ച് യുനൈറ്റഡ്

കാസെമിറോ

എറിക് ടെന്‍ ഹാഗിന്റെ പകരക്കാരനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനായി ഡഗൗട്ടിലെത്തിയ റൂഡ് വാന്‍ നിസ്റ്റല്‍റൂയിക്ക് ഗംഭീര തുടക്കം. ലെയ്‌സ്റ്റര്‍ സിറ്റിയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 5-2നു വീഴ്ത്തി. കാസെമിറോ, ബ്രുണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ഗര്‍നാചോ ഒരു ഗോള്‍ നേടി.

സിറ്റി ഞെട്ടി

മാഞ്ചസ്റ്റര്‍ സിറ്റി- ടോട്ടനം പോരാട്ടം

ഇത്തവണയും മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് നേടില്ല. ടോട്ടനം പ്രീ ക്വാര്‍ട്ടറില്‍ അവരെ 2-1നു വീഴ്ത്തി. അഞ്ചാം മിനിറ്റില്‍ ടിമോ വെര്‍ണറും 25ാം മിനിറ്റില്‍ പെപെ മാറ്ററും ടോട്ടനത്തിനായി വല ചലിപ്പിച്ചു. മാത്യുസ് നൂനെസ് ഒരു ഗോള്‍ സിറ്റിക്കായി മടക്കിയെങ്കിലും ടോട്ടനം വിജയം കൈവിട്ടില്ല.

ചെല്‍സിക്കും നിരാശ

ജാവോ ഫെലിക്സ്

ന്യൂകാസിലിനെതിരെ മൂന്ന് മിനിറ്റിനിടെ വഴങ്ങിയ രണ്ട് ഗോളുകള്‍ ചെല്‍സിയുടെ വഴിയടച്ചു. 23ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഇസാക് ന്യൂകാസിലിനെ മുന്നിലെത്തിച്ചു. 26ാം മിനിറ്റില്‍ അക്‌സല്‍ ഡിസാസിയുടെ ഓണ്‍ ഗോള്‍ ചെല്‍സിക്കു വിനയായി മാറുകയും ചെയ്തു. പിന്നീട് ഗോള്‍ നേടാന്‍ ചെല്‍സിക്ക് കഴിഞ്ഞതുമില്ല.

ഗാക്‌പോയുടെ ഇരട്ട ഗോള്‍

കോഡി ഗാക്പോ

കോഡി ഗാക്‌പോയുടെ ഇരട്ട ഗോള്‍ മികവില്‍ ലിവര്‍പൂള്‍ ജയമുറപ്പിച്ചു. അവസാന പത്ത് മിനിറ്റില്‍ തിരിച്ചു വരാന്‍ ബ്രൈറ്റന്‍ ശ്രമിച്ചെങ്കിലും 3-2നു ലിവര്‍പൂള്‍ ജയമുറപ്പിച്ചു. 85ാം മിനിറ്റില്‍ ലൂയിസ് ഡിയസ് നേടിയ ഗോള്‍ ലിവര്‍പൂളിനു നിര്‍ണായകമായി.

അനായാസം

കയ് ഹവേര്‍ട്സ്

ആഴ്‌സണല്‍ അനായാസ വിജയമാണ് സ്വന്തമാക്കിയത്. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് പ്രിസ്റ്റനെ ഗണ്ണേഴ്‌സ് വീഴ്ത്തിയത്. ഗബ്രിയേല്‍ ജെസ്യുസ്, നവ്‌നേരി, കയ് ഹവേര്‍ട്‌സ് എന്നിവരുടെ ഗോളുകളാണ് പീരങ്കിപ്പടയുടെ ജയമുറപ്പിച്ചത്. ആസ്റ്റന്‍ വില്ലയെ അട്ടിമറിച്ചാണ് ക്രിസ്റ്റല്‍ പാലസ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അവരുടെ ജയം 2-1ന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

SCROLL FOR NEXT