ധനശ്രീക്കൊപ്പം ചുവടുവെച്ച് ചഹലും ബട്ട്‌ലറും/വീഡിയോ ദൃശ്യം 
Sports

ധനശ്രീക്കൊപ്പം ചുവടുവെച്ച് ചഹലും ബട്ട്‌ലറും; ഒടുവില്‍ ആ വൈറല്‍ പോസും (വീഡിയോ)

കിരീടം നഷ്ടപ്പെട്ടതിന്റെ തിരിച്ചടിയില്‍ നില്‍ക്കുമ്പോഴും വിടപറയല്‍ ഹൃദയ സ്പര്‍ശിയാക്കി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കിരീടം നഷ്ടപ്പെട്ടതിന്റെ തിരിച്ചടിയില്‍ നില്‍ക്കുമ്പോഴും വിടപറയല്‍ ഹൃദയ സ്പര്‍ശിയാക്കി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍. പര്‍പ്പിള്‍ ക്യാപ്പ് ജേതാവ് ചഹലും ഓറഞ്ച് ക്യാപ്പ് നേടിയ ബട്ട്‌ലറും ഒരുമിച്ചുള്ള വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മയാണ് ചഹലിനേയും ബട്ട്‌ലറേയും ഡാന്‍സ് സ്റ്റെപ്പ് പഠിപ്പിക്കുന്നത്. ഡാന്‍സിന്റെ ഒടുക്കം ചഹലിന്റെ സിഗ്നേച്ചര്‍ പോസും വരുന്നു. 2019 ലോകകപ്പിന് ഇടയില്‍ ബൗണ്ടറി ലൈനില്‍ കിടക്കുന്ന ചഹലിന്റെ വൈറല്‍ പോസാണ് ഡാന്‍സിന് ഒടുക്കം ബട്ട്‌ലറും ചഹലും വീണ്ടും കൊണ്ടുവന്നത്. 

ഈ ഐപിഎല്‍ സീസണില്‍ ചഹല്‍ ഗ്രൗണ്ടിന് നടുവിലും ഈ പോസില്‍ കിടന്ന് തന്നെ ട്രോളിയവര്‍ക്ക് മറുപടി നല്‍കിയിരുന്നു. കൊല്‍ക്കത്തക്കെതിരെ ഹാട്രിക് നേടിയതിന് ശേഷമാണ് ആ വൈറല്‍ പോസ് ഗ്രൗണ്ടില്‍ ചഹല്‍ പുനരാവിശ്കരിച്ചത്. 

17 കളിയില്‍ നിന്ന് 27 വിക്കറ്റാണ് സീസണില്‍ ചഹല്‍ വീഴ്ത്തിയത്. ബട്ട്‌ലര്‍ 17 മത്സരങ്ങളില്‍ നിന്ന് അടിച്ച് കൂട്ടിയത് 863 റണ്‍സ്. ഇരുവരുടേയും പ്രകടനത്തിന്റെ ബലത്തില്‍ 14 വര്‍ഷത്തിന് രാജസ്ഥാന്‍ ഐപിഎല്‍ ഫൈനലില്‍ എത്തി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT