ആഘോഷിക്കപ്പെടാത്ത ഹീറോകള്‍ക്കായി; ക്യുറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫിനും 1.25 കോടി രൂപ പാരിതോഷികം

ആറ് സ്റ്റേഡിയങ്ങളിലെ ക്യുറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിന് വേദിയായ മുംബൈയിലെ ആറ് സ്റ്റേഡിയങ്ങളിലെ ക്യുറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. എല്ലാവര്‍ക്കുമായി 1.25 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വാങ്കഡെ, ഡിവൈ പാട്ടീല്‍, എംസിഎ, പുനെ എന്നിവിടങ്ങളിലാണ് കൂടുതല്‍ മത്സരങ്ങള്‍ നടന്നത്. ഈ സ്റ്റേഡിയങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതവും. പ്ലേഓഫ് നടന്ന ഈഡന്‍ ഗാര്‍ഡന്‍സിനും ഫൈനല്‍ വേദിയായ അഹമ്മദാബാദിനും 12.5 ലക്ഷം രൂപ വീതവുമാണ് പാരിതോഷികം നല്‍കുക. 

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് ഇത്രയും വലിയ തുക പാരിതോഷികമായി പ്രഖ്യാപിക്കുന്നത്. കോവിഡിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ മാത്രമായി ലീഗ് മത്സരങ്ങള്‍ ഒതുക്കിയത്. മഹാരാഷ്ട്രയിലെ നാല് വേദികളില്‍ മാത്രമായി നടന്നത് എഴുപതോളം മത്സരങ്ങളാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com