ജയത്തിനു ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്ന ബൊറൂസിയ ഡോര്‍ട്മുണ്ട് ടീം ട്വിറ്റര്‍
Sports

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രണ്ടാം പാദ പോരാട്ടം ഈ മാസം എട്ടിന്

സമകാലിക മലയാളം ഡെസ്ക്

ഡോര്‍ട്മുണ്ട്: യുവേ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനു ജയം. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നെ (പിഎസ്ജി) ഒരു ഗോളിനു അവര്‍ വീഴ്ത്തി.

സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് വിജയം പിടിച്ചത്. വിജയ ഗോള്‍ ആദ്യ പകുതിയില്‍ തന്നെ പിറന്നു.

നിക്ക്‌ലസ് ഫുല്‍ക്രുഗ് നേടിയ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. 36ാം മിനിറ്റിലായിരുന്നു ഗോള്‍. പിന്നീട് ഗോള്‍ വഴങ്ങാതെ ബൊറൂസിയ പ്രതിരോധം കടുപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാസിങിലും പന്തടക്കത്തിലും ഇരു ടീമുകളും തുല്ല്യ നിലയ്ക്കു തന്നെ മുന്നേറി. ബൊറൂസിയ പ്രതിരോധത്തില്‍ തട്ടി പിഎസ്ജിയുടെ നിരവധി അവസരങ്ങള്‍ നഷ്ടമായി. മറുഭാഗത്തും പിന്നീട് ഗോള്‍ വഴങ്ങാതിരിക്കാന്‍ പിഎസ്ജി ജാഗ്രത പുലര്‍ത്തി.

രണ്ടാം പാദ പോരാട്ടം ഈ മാസം എട്ടിനു പാരിസില്‍ അരങ്ങേറും. ആദ്യ സെമിയില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും 2-2നു സമനിലയില്‍ പിരിഞ്ഞിരുന്നു. ആദ്യ സെമിയുടെ രണ്ടാം പാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ ഈ മാതം ഒന്‍പതിന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT