2014ൽ ചാംപ്യൻസ് ലീ​ഗ് കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സ് ടീം (Champions League T20) x
Sports

ചാംപ്യൻസ് ലീ​ഗ് ടി20 വീണ്ടും? ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 12 ടീമുകൾ

നിർണായക തീരുമാനങ്ങളുമായി ഐസിസി

സമകാലിക മലയാളം ഡെസ്ക്

സിം​ഗപ്പുർ സിറ്റി: വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീ​ഗുകളിലെ ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ചാപ്യൻസ് ലീ​ഗ് ടി20 പോരാട്ടം വീണ്ടും ആരംഭിച്ചേക്കും. സിം​ഗപ്പുരിൽ സമാപിച്ച ഐസിസി വാർഷിക യോ​ഗത്തിൽ ടൂർണമെന്റ് പുനരാരംഭിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

ടൂർണമെന്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യ, ഇം​ഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ അനുകൂല സമീപനം സ്വീകരിച്ചു. അടുത്ത വർഷം സെപ്റ്റംബറിൽ ടൂർണമെന്റ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ലാണ് അവസാനമായി ചാംപ്യൻസ് ലീ​ഗ് പോരാട്ടം നടന്നത്. അന്ന് ചെന്നൈ സൂപ്പർ കിങ്സാണ് ചാംപ്യൻമാരായത്.

ടെസ്റ്റിൽ റാങ്കിങിൽ മുന്നിലുള്ള ടീമുകൾക്ക് പ്രാധാന്യം നൽകുന്ന ദ്വിതല സംവിധാനവുമായി മുന്നോട്ടു പോകാൻ യോ​ഗം തീരുമാനിച്ചു. ഇതിലും അം​ഗങ്ങൾ അനുകൂല നിലപാടാണ് എടുത്തത്. നിലവിൽ 9 ടീമുകളാണ് ടെസ്റ്റ് ചാംപ്യൻഷിപ്പ് കളിക്കുന്നത്. ഇത് 12 ആയി ഉയർത്തും. ആറ് ടീമുകൾ വീതമുള്ള രണ്ട് ​ഗ്രൂപ്പുകളായിട്ടായിരിക്കും പോരാട്ടം.

പ്രകടനം അനുസരിച്ച് സ്ഥാനക്കയറ്റവും തരംതാഴ്ത്തലും ഉണ്ടാകും. ടൂർണമെന്റിന്റെ അന്തിമ ഘടന ഈ വർഷം അവസാനത്തോടെ തീരുമാനിക്കും.

Champions League T20: The latest ICC meeting in Singapore has reportedly laid the foundation for unprecedented changes regarding Test cricket, while Champions League T20 is also set to return, driving cricket deep into T20 grip.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT