മുഹമ്മദ് റിസ്വാൻ, ബാബർ അസം എക്സ്
Sports

ആ ആഗ്രഹം മഴയില്‍ ഒലിച്ചു; ആതിഥേയര്‍ ആദ്യം തന്നെ പുറത്ത്, പാകിസ്ഥാന് നാണംകെട്ട റെക്കോർഡ്

ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു ജയവുമില്ലാതെ ആതിഥേയര്‍

Author : സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ചാംപ്യന്‍സ് ട്രോഫി പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോര്‍ഡും പാകിസ്ഥാന്റെ പേരിലായി.

ടൂര്‍ണമെന്റിന്റെ 23 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചാംപ്യന്‍സ് ട്രോഫി ആതിഥേയ ടീം ഒരു ജയം പോലും ഇല്ലാതെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും ദയനീയ തോല്‍വി ഏറ്റുവാങ്ങിയാണ് ടീം മൂന്നാം പോരിനെത്തിയത്.

ഈ മത്സരം ജയിച്ച് ആശ്വാസം കൊള്ളാനുള്ള പദ്ധതിയായിരുന്നു പാക് ടീമിന്. എന്നാല്‍ ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമായാണ് അവര്‍ നില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT