ഹാരിസ് റൗഫ് - വിരാട് കോഹ് ലി 
Sports

'കോഹ് ലി വേള്‍ഡ് ക്ലാസ്, ഏതു ബൗളര്‍ക്കും വെല്ലുവിളി; പ്രശംസിച്ച് പാക് പേസര്‍

അദ്ദേഹത്തിന്റെ ലോകോത്തര ബാറ്റിങ് ഏത് ബൗളര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ആ വെല്ലുവിളി എനിക്കും ഇഷ്ടമാണ്. ഞായറാഴ്ചത്തെ മത്സരം ഇരുകൂട്ടര്‍ക്കും വെല്ലുവിളി നിറഞ്ഞതായിരിക്കും

സമകാലിക മലയാളം ഡെസ്ക്

ദുബായ്: വിരാട് കോഹ് ലിയുടെ ലോകോത്തര ബാറ്റിങ് ഏതൊരു ബൗളര്‍ക്കും വെല്ലുവിളിയാണെന്ന് പാക് പേസര്‍ ഹാരിസ് റൗഫ്. ചാംപ്യന്‍സ് ട്രോഫിയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഞായറാഴ്ച നടക്കാനിരിക്കെയാണ് പാക് താരത്തിന്റെ പ്രതികരണം. 2022ലെ ടി20 ലോകകപ്പില്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ റൗഫിനെ തുടര്‍ച്ചയായി കോഹ് ലി സിക്‌സര്‍ പറത്തിയിരുന്നു. മത്സരത്തില്‍ വിരാട് കോഹ് ലിയെ നേരിടാന്‍ തയ്യാറാണെന്നും റൗഫ് പറഞ്ഞു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ കോഹ് ലി പുറത്താകാതെ നേടിയ 82 റണ്‍സ് നേടിയത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. റൗഫിനെതിരെ തുടര്‍ച്ചായി രണ്ട് സിക്‌സര്‍ പറത്തിയതിലൂടെ കോഹ് ലിയുടെ ബാറ്റിങ് മികവിനെ എല്ലാവരും പ്രശംസിച്ചിരുന്നു. സിക്‌സര്‍ പറത്തിയതിന് പിന്നാലെ കോഹ്‌ലി തന്നെ കളിയാക്കിയിട്ടില്ലെന്നും അതിനെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച അസംബന്ധമാണെന്നും റൗഫ് പറഞ്ഞു. ലോകത്തെ ഏത് ബൗളറെയും നേരിടാന്‍ കഴിയുന്ന ഇതിഹാസതാരമാണ് കോഹ് ലിയെന്നും റൗഫ് പറഞ്ഞു.

കോഹ് ലിയുമായി ഊഷ്മള ബന്ധമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ലോകോത്തര ബാറ്റിങ് ഏത് ബൗളര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ആ വെല്ലുവിളി എനിക്കും ഇഷ്ടമാണ്. ഞായറാഴ്ചത്തെ മത്സരം ഇരുകൂട്ടര്‍ക്കും വെല്ലുവിളി നിറഞ്ഞതായിരിക്കും. കോഹ് ലിക്കെതിരെ പന്തെറിയുമ്പോള്‍ ആ മത്സരത്തില്‍ നിന്ന് ധാരാളം പഠിക്കാനാകുന്നു എന്നതാണെന്നും റൗഫ് പറഞ്ഞു.

ബുധനാഴ്ച ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയും റൗഫ് പങ്കുവച്ചു. പരീശീലന സമയത്ത് നന്നായി പന്തെറിഞ്ഞെന്നും അതില്‍ താന്‍ സംതൃപ്തനാണെന്നും ടീമില്‍ ഉള്‍പ്പെടുത്തമോയെന്ന് തീരുമാനിക്കേണ്ടത് മാനേജ്‌മെന്റാണെന്നും റൗഫ് പറഞ്ഞു. വളരെക്കാലത്തിന് ശേഷം പാകിസ്ഥാനില്‍ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് നടക്കുന്നത്. അതിനാല്‍ ടീമിന്റെ വിജയത്തില്‍ താനും ഒരു പങ്കുവഹിക്കണമെന്നും കീരീടം നിലനിര്‍ത്തണമെന്നാണ് ആഗ്രഹമെന്നും റൗഫ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT