നോനി മദുവേകെ ഗോള്‍ നേടുന്നു എപി
Sports

ആറാടി ചെല്‍സി! ആന്‍ഫീല്‍ഡിലും അര്‍നെ സ്ലോട്ട് ജയിച്ചു തുടങ്ങി

ചെല്‍സി 6-2നു വോള്‍വ്‌സിനെ കീഴടക്കി, ലിവര്‍പൂള്‍ 2-0ത്തിനു ബ്രെന്റ് ഫോര്‍ഡിനെ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സീസണിലെ ആദ്യ പോരാട്ടം തോറ്റ് തുടങ്ങിയ ചെല്‍സി പക്ഷേ രണ്ടാം മത്സരം അവിസ്മരണീയമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം പോരാട്ടത്തില്‍ ചെല്‍സി 6-2നു വോള്‍വ്‌സിനെ വീഴ്ത്തി.

ഹാട്രിക്ക് ഗോളുകളുമായി നോനി മദുവേകെ തിളങ്ങിയപ്പോള്‍ ഹാട്രിക്ക് അസിസ്റ്റുമായി കോള്‍ പാല്‍മറും തിളങ്ങി. താരം ഒരു ഗോളും വലയിലാക്കി. നിക്കോളാസ് ജാക്‌സന്‍, ജാവോ ഫെലിക്‌സ് എന്നിവരാണ് ഗോള്‍ നേടിയ മറ്റു താരങ്ങള്‍. കളിയുടെ രണ്ടാം മിനിറ്റില്‍ തുടങ്ങിയ ഗോളടി ചെല്‍സി 80ാം മിനിറ്റിലാണ് അവസാനിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ജയവുമായി ലിവര്‍പൂള്‍

ലിവര്‍പൂള്‍ പരിശീലകനായി പുതിയ സീസണ്‍ തുടങ്ങിയ അര്‍നെ സ്ലോട്ടിന് ആന്‍ഫീല്‍ഡിലും ജയത്തുടക്കം. ലിവര്‍പൂള്‍ തുടരെ രണ്ടാം മത്സരം വിജയിച്ചു.

മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ ബ്രെന്റ് ഫോര്‍ഡിനെ വീഴ്ത്തി. 13ാം മിനിറ്റില്‍ ലൂയിസ് ഡിയസ്, 70 മിനിറ്റില്‍ മോ സല എന്നിവരാണ് റെഡ്‌സിന്റെ വിജയ ഗോളുകള്‍ വലയിലാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും