IPL 2026  x
Sports

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; പ്ലേ ഓഫ് കാണാതെ പുറത്ത്; ക്വാളിഫയര്‍ ടിക്കറ്റുറപ്പിച്ച് ഗുജറാത്ത്

89 റണ്‍സിന്റെ കനത്ത തോല്‍വി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്ത്. മികച്ച വിജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈ ഗുജറാത്ത് ടൈറ്റന്‍സിനോടു ദയനീയ പരാജയം ഏറ്റുവാങ്ങി. 89 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ഗുജറാത്തും ഒപ്പം ഒന്നാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ക്വാളിഫയര്‍ ഒന്നില്‍ പ്രവേശിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 229 റണ്‍സാണ് അടിച്ചെടുത്തത്. ചെന്നൈയുടെ പോരാട്ടം വെറും 13.4 ഓവറില്‍ 140 റണ്‍സില്‍ അവസാനിച്ചു.

സഞ്ജു സാംസണ്‍ ഗുജറാത്തിനെതിരെ നിരാശപ്പെടുത്തി. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി. 230 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈക്ക് ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സഞ്ജുവിനെ നഷ്ടമായി. ആ തകര്‍ച്ചയില്‍ നിന്നു ഒരിക്കല്‍ പോലും അവര്‍ തിരിച്ചു വന്നതുമില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

മുഹമ്മദ് സിറാജിന്റെ മാരക പേസില്‍ മുന്‍നിര അതിവേഗം കീഴടങ്ങി. തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് (16), പിന്നാലെ ഉര്‍വില്‍ പട്ടേല്‍ (0) എന്നിവരെ ഒറ്റ ഓവറില്‍ തന്നെ മടക്കിയതും ചെന്നൈയ്ക്ക് തിരിച്ചടിയായി.

47 റണ്‍സെടുത്ത ശിവം ദുബെയാണ് ടോപ് സ്‌കോറര്‍. മാത്യു ഷോര്‍ട്ട് 24 റണ്‍സുമായി മടങ്ങി. ദുബെ 4 വീതം സിക്‌സും ഫോറും തൂക്കിയെങ്കിലും അതൊന്നും ജയത്തിനു ഉപകരിച്ചില്ല. 19 വീതം റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മ, അന്‍ഷുല്‍ കാംബോജ് എന്നിവരാണ് പൊരുതി നോക്കിയ മറ്റുള്ളവര്‍.

ഗുജറാത്തിനായി മുഹമ്മദ് സിറാജ് 3 ഓവറില്‍ 26 റണ്‍സിനു 3 വിക്കറ്റെടുത്തു. കഗിസോ റബാഡ, റാഷിദ് ഖാന്‍ എന്നിവരും 3 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ചെന്നൈ ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ചെന്നൈ ബൗളര്‍മാരെ തുടക്കം മുതല്‍ ആക്രമിച്ച ഗുജറാത്തിന്റെ തന്ത്രം ഫലം കണ്ടു. സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 125 റണ്‍സ് ആണ് അടിച്ചെടുത്തത്.

84 റണ്‍സെടുത്ത സായ് സുദര്‍ശനെ അന്‍ഷുല്‍ കാംബോജ് പുറത്താക്കി. 37 പന്തില്‍ 64 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിനെ സ്പെന്‍സര്‍ ആണ് പുറത്താക്കിയത്.

തുടര്‍ന്ന് കളത്തിലെത്തിയ ജോസ് ബട്ലറും തകര്‍ത്തടിച്ചതോടെ ടീം സ്‌കോര്‍ 200 കടന്നു. ബട്ലര്‍ പുറത്താകാതെ 27 പന്തില്‍ 57 റണ്‍സാണ് അടിച്ചെടുത്തത്. രാഹുല്‍ തേവാടിയ പൂജ്യത്തിനും വാഷിങ്ടണ്‍ സുന്ദര്‍ 7 റണ്‍സിനും പുറത്തായി.

chennai super kings suffered an 89-run loss to get eliminated from the IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

'മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാം, സംസാരിക്കില്ല; കേരളം ഭാഷാ സൗഹൃദ സംസ്ഥാനമെന്ന് പറയാനാകില്ല'

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവേ ട്രാക്കിൽ വീണു; യാത്രക്കാരന്റെ കാലറ്റു

സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടു നല്‍കിയില്ല; എബോള ചികിത്സാ കേന്ദ്രം തീയിട്ടു

Today's Rashi Phalam may 22|ജോലിയിൽ ഉയർച്ച നേടും, വീട് നിർമ്മാണം ആരംഭിക്കും

SCROLL FOR NEXT