Chennai Super Kings Take on Winless KKR in Crucial IPL Clash.  Chennai Super Kings/s
Sports

'ചെപ്പോക്കിൽ തീ പാറും'; സഞ്ജുവിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ, ഇന്ന് എതിരാളി കൊൽക്കത്ത

സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞിട്ടില്ല. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റാണ് ചെന്നൈയുടെ സമ്പാദ്യം. എന്നാൽ ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞിട്ടില്ല.

അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങുന്നു. ചെന്നൈ നിരയിൽ സഞ്ജു സാംസണിന്റെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്. അവസാന മത്സരത്തിൽ പുറത്താകാതെ താരം 115 റൺസ് നേടിയിരുന്നു. ഈ പ്രകടനം ചെന്നൈയുടെ ബാറ്റിങ് നിരയ്ക്ക് കരുത്തായി മാറിയിട്ടുണ്ട്. ബൗളിങ്ങിൽ ജാമി ഓവർട്ടൺ,അന്‍ഷുല്‍ കാംബോജ്, നൂർ അഹമ്മദ് എന്നിവർ മികച്ച ഫോമിലാണ്.

മറുവശത്ത്, സീസണിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കണെമെങ്കിൽ ഇന്നത്തെ മത്സരത്തിൽ കൊൽക്കത്തയ്ക്ക് വിജയം നേടിയേ മതിയാകൂ. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, അംഗ്കൃഷ് രഘുവംശി,റോവ്മാന്‍ പവല്‍,കമറൂണ്‍ ഗ്രീന്‍ എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും ടീമിന് വിജയത്തിലേക്ക് എത്താൻ കഴിയുന്നില്ല. സ്പിൻ വിക്കറ്റിന് അനുകൂലമായ സാഹചര്യമാണ് ചെപ്പോക്കിലുള്ളത്. അത് കൊണ്ട്, സുനിൽ നരെയ്ൻ നയിക്കുന്ന സ്പിൻ വിഭാഗത്തിന് ഇന്നത്തെ മത്സരത്തിൽ വലിയ ചുമതലയാണ് ഉള്ളത്.

Chennai Super Kings Take on Winless KKR in Crucial IPL Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വെള്ളക്കെട്ടില്‍ മുങ്ങി തിരുവനന്തപുരം നഗരം; തീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

'ചിലയാളുകൾ ഭയങ്കര സൈലന്റ് ആയിരിക്കും, പക്ഷേ അവർ ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കും; വിജയ് അതുപോലെയാണ്'

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

SCROLL FOR NEXT