ഫോട്ടോ: ട്വിറ്റർ 
Sports

201*, 109, 203, 170*- മാരക ഫോം തുടർന്ന് 'ക്ലാസിക്ക് പൂജാര'- ഷഹീൻ അഫ്രീദിക്കെതിരെ അപ്പർ കട്ട് സിക്സ്! (വീഡിയോ)

മത്സരത്തിന്റെ മറ്റൊരു സവിശേഷത പാകിസ്ഥാന്‍ പേസ് സെൻസേഷൻ ഷഹീന്‍ അഫ്രീദിയും പൂജാരയും നേര്‍ക്കുനേര്‍ വന്നു എന്നതാണ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ഫോം തുടരുകയാണ് ഇന്ത്യയുടെ ക്ലാസിക്ക് ടെസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാര. സസ്സക്സിന് വേണ്ടി കളിക്കുന്ന താരം തുടർച്ചയായി നാലാം മത്സരത്തിലും സെഞ്ച്വറി കുറിച്ചു. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ഇരട്ട സെഞ്ച്വറിയും ശതകവും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു കഴിഞ്ഞു.  കഴിഞ്ഞ ദിവസം മിഡില്‍സെക്‌സിനെതിരെ പുറത്താവാതെ 197 പന്തില്‍ 170 റണ്‍സാണ് താരം അടിച്ചെടുത്തത്.

മത്സരത്തിന്റെ മറ്റൊരു സവിശേഷത പാകിസ്ഥാന്‍ പേസ് സെൻസേഷൻ ഷഹീന്‍ അഫ്രീദിയും പൂജാരയും നേര്‍ക്കുനേര്‍ വന്നു എന്നതാണ്. തീർ
ന്നില്ല ഷഹീൻ അഫ്രീദിയുടെ ഒരു പന്ത് പൂജാര അപ്പർ കട്ടിലൂടെ സിക്സ് തൂക്കിയതും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു. 

ആക്രമിച്ച് മുന്നേറിയ പൂജാര ഷഹീനെതിരെ സിക്‌സിന് പുറമേ ഫോറും നേടുന്നുണ്ട്. ചില പന്തുകള്‍ പ്രതിരോധിച്ച താരം മറ്റുചിലത് ലീവ് ചെയ്യുകയും ചെയ്തു. സസ്സക്സിൽ പൂജാരയ്‌ക്കൊപ്പം പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും കളിക്കുന്നുണ്ട്. ഡുറം ടീമിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും 154 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 

സസ്സക്‌സിനായി ഈ സീസണില്‍ 201 നോട്ടൗട്ട്, 109, 203, 170 നോട്ടൗട്ട് എന്നിങ്ങനെയാണ് പൂജാര സ്‌കോര്‍ ചെയ്ത ഇരട്ട സഞ്ച്വറി, സെഞ്ച്വറി സ്കോറുകൾ. ഇതുവരെ 717 റണ്‍സാണ് പൂജാരയുടെ ആകെ സമ്പാദ്യം. നാല് മത്സരങ്ങളില്‍ നിന്ന് 143.40 ശരാശരിയിലാണ് ഇത്രയും റണ്‍സ് നേടിയത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT