ഫോട്ടോ: ട്വിറ്റർ 
Sports

ഏഷ്യന്‍ ഗെയിംസ്; മ്യാന്‍മറുമായി സമനില; പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

ആദ്യ മത്സരത്തില്‍ ഇന്ത്യ 1-5ന്റെ ദയനീയ തോല്‍വി ചൈനയോടു നേരിട്ടിരുന്നു. രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 1-0ത്തിനു കീഴടക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വീര്‍ട്ടറില്‍. മ്യാന്‍മറിനെതിരായ പോരാട്ടം സമനിലയില്‍ അവസാനിച്ചതോടെയാണ് ഇന്ത്യയുടെ മുന്നേറ്റം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ നോക്കൗട്ടിലേക്ക് കടക്കുന്നത്. അവസാന 16ല്‍ കരുത്തരായ സൗദി ആറേബ്യയാണ് എതിരാളികള്‍. 

ആദ്യ മത്സരത്തില്‍ ഇന്ത്യ 1-5ന്റെ ദയനീയ തോല്‍വി ചൈനയോടു നേരിട്ടിരുന്നു. രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 1-0ത്തിനു കീഴടക്കി. പിന്നാലെയാണ് മൂന്നാം പോരില്‍ സമനില. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായണ് ഇന്ത്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.  

ആദ്യ പകുതിയില്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോളില്‍ ഇന്ത്യ മുന്നില്‍ കടന്നു. എന്നാല്‍ പൊരുതി കയറി മ്യാന്‍മര്‍ രണ്ടാം പകുതിയില്‍ സമനില പിടിച്ചു. 

കളിയുടെ 23ാം മിനിറ്റിലാണ് ഇന്ത്യക്ക് അനുകൂലമായി പെനാല്‍റ്റി കിട്ടിയത്. മ്യാന്‍മറിന്റെ സമനില ഗോള്‍ 74ാം വന്നു. ക്യോ ഹ്വെയാണ് വല ചലിപ്പിച്ചത്. അവസാന ഘട്ടത്തില്‍ ഇന്ത്യക്ക് രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT