ഫോട്ടോ: ബിസിസിഐ, ഐപിഎല്‍ 
Sports

ബയോ ബബിള്‍ ജീവിതം മടുത്തു; ഐപിഎല്ലില്‍ നിന്ന് പിന്മാറി ക്രിസ് ഗെയ്ല്‍

'ബയോ  ബബിള്‍ ജീവിതം ദുഷ്‌കരമായതിനാല്‍ ക്രിസ് ഗെയ്ല്‍ ഐപിഎല്‍ നിന്ന് പിന്മാറുകയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ നിന്ന് പിന്മാറി വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ബയോ ബബിളിലെ ജീവിതം ദുഷ്‌കരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഗെയ്ല്‍ ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് വ്യക്തമാക്കുന്നത്. 

ബയോ  ബബിള്‍ ജീവിതം ദുഷ്‌കരമായതിനാല്‍ ക്രിസ് ഗെയ്ല്‍ ഐപിഎല്‍ നിന്ന് പിന്മാറുകയാണ്. ആദ്യം കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ബബിളിലും പിന്നാലെ ഐപിഎല്‍ ബബിളിലും ഗെയ്ല്‍ ഭാഗമാവുകയായിരുന്നു. ട്വന്റി20 ലോകകപ്പിന് മുന്‍പ് മാനസികമായി ഉന്മേഷം വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് പിന്മാറുന്നത്, പഞ്ചാബ് കിങ്‌സ് പ്രസ്താവനയില്‍ പറയുന്നു. 

ഐപിഎല്‍ പതിനാലാം സീസണ്‍ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ചപ്പോള്‍ രണ്ട് മത്സരങ്ങളിലാണ് ഗെയ്ല്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഈ രണ്ട് കളിയിലും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ഇന്ന് കൊല്‍ക്കത്തയെ നേരിടും. പ്ലേഓഫ് സാധ്യത അസ്തമിക്കാതിരിക്കാന്‍ പഞ്ചാബിന് ജയം അനിവാര്യമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

SCROLL FOR NEXT