ക്രിസ് ജോര്‍ദാന്‍/ ട്വിറ്റർ 
Sports

ഇംഗ്ലണ്ട് പേസര്‍ ക്രിസ് ജോര്‍ദാന്‍ മുംബൈ ഇന്ത്യന്‍സില്‍

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനെ ഡിസംബറിലെ ലേലത്തില്‍ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. അതേസമയം ഐപിഎല്ലില്‍ പരിചയസമ്പത്തുള്ള താരമാണ് ജോര്‍ദാന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെറ്ററന്‍ ഇംഗ്ലീഷ് പേസര്‍ ക്രിസ് ജോര്‍ദാന്‍ മുംബൈ ഇന്ത്യന്‍സില്‍. പകരക്കാരനായാണ് താരം ടീമിലെത്തുന്നത്. അതേസമയം ആര്‍ക്ക് പകരമാണ് താരത്തെ ടീം സ്വന്തമാക്കിയതെന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. 

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനെ ഡിസംബറിലെ ലേലത്തില്‍ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. അതേസമയം ഐപിഎല്ലില്‍ പരിചയസമ്പത്തുള്ള താരമാണ് ജോര്‍ദാന്‍. 

നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായി ജോര്‍ദാന്‍ കളിച്ചിട്ടുണ്ട്. 

27 ഐപിഎല്‍ ഇന്നിങ്‌സുകളില്‍ നിന്ന് 28 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 30.85 ആവറേജ്. 9.32 എക്കോണമി. കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ താരം വീഴ്ത്തി. 

നിലവില്‍ മുംബൈയുടെ പേസ് വിഭാഗം പ്രതിസന്ധി നേരിടുകയാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര പരിക്കേറ്റ് ദീര്‍ഘനാളായി വിശ്രമത്തിലാണ്. ജെ റിച്ചാര്‍ഡ്‌സന്‍ പരിക്കേറ്റ് പുറത്തായി. ജോഫ്ര ആര്‍ച്ചല്‍ കൈമുട്ടിന്റെ പരിക്ക് ചികിത്സിക്കാനായി ബെല്‍ജിയത്തിലേക്ക് മടങ്ങി. ഇതോടെയാണ് ജോര്‍ദാന് വീണ്ടും ഐപിഎല്ലിലേക്കുള്ള വഴി തുറന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT