വീഡിയോ ദൃശ്യം 
Sports

ക്രീസില്‍ ബാറ്റേഴ്‌സിന്റെ 'തകര്‍പ്പനടി', ഗ്യാലറിയില്‍ ആരാധകര്‍ തമ്മിലും; ആദ്യ ട്വന്റി20ക്ക് ഇടയില്‍ അടിപിടി 

ആദ്യ ട്വന്റി20 മത്സരം ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുമ്പോഴാണ് ഗ്യാലറിയില്‍ യുവാക്കള്‍ അടിപിടി കൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യയുടേയും സൗത്ത് ആഫ്രിക്കയുടേയും താരങ്ങളില്‍ നിന്നുണ്ടായത്. ക്രീസില്‍ ബാറ്റേഴ്‌സ് തകര്‍ത്തടിക്കുമ്പോള്‍ ഗ്യാലറിയിലും അടിയായിരുന്നു. 

ഇന്ത്യ-സൗത്ത് ആഫ്രിക്ക ആദ്യ ട്വന്റി20 മത്സരം ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുമ്പോഴാണ് ഗ്യാലറിയില്‍ യുവാക്കള്‍ അടിപിടി കൂടിയത്. സ്റ്റേഡിയത്തിലെ ഈസ്റ്റ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. എന്നാല്‍ യുവാക്കള്‍ തമ്മിലുണ്ടായ തമ്മില്‍ തല്ലിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. 

പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഗ്യാലറിയിലെ മറ്റുള്ളവര്‍ ഇവരുടെ അടിപിടി നോക്കി നില്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പടരുന്നത്. 400ന് മുകളില്‍ റണ്‍സ് ആണ് ആദ്യ ട്വന്റി20യില്‍ പിറന്നത്. മില്ലറും ദസനും കൂട്ടുകെട്ട് കണ്ടെത്തിയതോടെ സൗത്ത് ആഫ്രിക്ക 212 റണ്‍സ് ചെയ്‌സ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT