പരിശീലനത്തിന് ഇടയില്‍ കോച്ച് കിബു വികുനയും, പ്രശാന്ത് മോഹനും/ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍ 
Sports

കോച്ച് കിബു വികുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ് 

ഹൈദരാബാദിന് എതിരെ 0-4ന് തോല്‍വിയിലേക്ക് വീണതിന് പിന്നാലെയാണ് കിബു വികുനയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീസണിലെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചതിന് പിന്നാലെ കോച്ച് കിബു വികുനയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിന് എതിരെ 0-4ന് തോല്‍വിയിലേക്ക് വീണതിന് പിന്നാലെയാണ് കിബു വികുനയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയത്. 

സീസണില്‍ 18 കളിയില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. ഏഴ് കളികള്‍ സമനിലയിലായപ്പോള്‍ എട്ട് കളിയില്‍ തോറ്റു. രണ്ട് മത്സരങ്ങള്‍ കൂടി സീസണില്‍ ബാക്കി നില്‍ക്കെ പോയിന്റ് ടേബിളില്‍ 10ാം സ്ഥാനത്താണ് മഞ്ഞപ്പട. 

പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് സീസണിന്റെ തുടക്കം മുതല്‍ തലവേദന തീര്‍ത്തത്. ഹൈദരാബാദിനെതിരെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ ബക്കാരി കോനെയില്‍ നിന്ന് വന്ന അബദ്ധങ്ങള്‍ സന്റാന മുതലാക്കുകയായിരുന്നു. 56, 63 മിനിറ്റുകളില്‍ സന്റാന ഗോള്‍ വല കുലുക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍