അമേയ് റണവഡെ/ ട്വിറ്റർ 
Sports

എതിർ താരവുമായി കൂട്ടിയിടിച്ചു; ഐഎസ്എൽ ഫൈനലിനിടെ മുംബൈ താരത്തിന് ​ഗുരുതര പരിക്ക്

എതിർ താരവുമായി കൂട്ടിയിടിച്ചു; ഐഎസ്എൽ ഫൈനലിനിടെ മുംബൈ താരത്തിന് ​ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ഫൈനൽ മത്സരത്തിനിടെ മുംബൈ സിറ്റി എഫ്സി പ്രതിരോധ താരം അമേയ് റണവഡെയ്ക്ക് ഗുരുതര പരിക്ക്. എടികെ മോഹൻ ബഗാൻ മുന്നേറ്റ താരം റോയ് കൃഷ്ണയുമായി കൂട്ടിയിടിച്ച് താരം ​ഗ്രൗണ്ടിൽ വീണു. തെറിച്ചു വീണ റണവഡെയ്ക്ക് പെട്ടന്ന് ശ്വാസ തടസം നേരിട്ടു. ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് താരത്തിന് പരിക്കേറ്റത്.

ഉടൻ തന്നെ മെഡിക്കൽ സംഘം താരത്തിനടുത്തേക്ക് പാഞ്ഞെത്തി പ്രഥമ ശുശ്രൂഷകൾ നൽകി. റണവഡെയുടെ പരിക്ക് വലിയ ഞെട്ടലാണ് താരങ്ങൾക്കും മറ്റുള്ളവർക്കും നൽകിയത്. 

ശ്വാസം കിട്ടാതെ ഗ്രൗണ്ടിൽ പിടഞ്ഞ റണവഡെയുടെ കാഴ്ച കണ്ട് ഏവരും കണ്ണീരണിഞ്ഞു. അധികസമയം പാഴാക്കാതെ പ്രാഥമിക ശുശ്രൂഷകൾ നൽകി താരത്തെ ഡോക്ടർമാർ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് താരങ്ങൾ കൂട്ടിയിടിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള 'രക്ഷാപ്രവര്‍ത്തനം'; പിണറായിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

'ആരുടേയും സിമ്പതി വേണ്ട, തട്ടിപ്പാണെന്ന് ചിന്തിക്കാന്‍ പറ്റിയില്ല'; കലിയുഗത്തില്‍ നല്ലത് പങ്ക് വച്ചിട്ടും കാര്യമില്ലെന്ന് അഭിരാമി

മല്ലികാർജ്ജുൻ ഖാർഗെ കർണ്ണാടക മുഖ്യമന്ത്രിയായേക്കും; കെസി വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലെന്ന് റിപ്പോർട്ട്

ഒന്നര ലക്ഷം രൂപ കൈയിലുണ്ടോ?, പലിശയായി മാത്രം ഒരു ലക്ഷത്തിന് മുകളില്‍ കിട്ടും; അറിയാം പിഎന്‍ബിയുടെ ഈ സ്കീം

തമിഴ്‌നാട്ടിൽ കുതിരക്കച്ചവടമെന്ന് ആക്ഷേപം; ഒരു എഐഎഡിഎംകെ എംഎൽഎ കൂടി രാജിവെച്ചു, സ്പീക്കർക്ക് പരാതിയുമായി ഇപിഎസ് ക്യാമ്പ്

SCROLL FOR NEXT