Commonwealth Games 2026 x
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

അഭിമാനമായി പ്രവീണ്‍ ചിത്രാവലും സെല്‍വ പ്രഭു തിരുമാരനും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍. വെള്ളി, വെങ്കലം മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. പ്രവീണ്‍ ചിത്രാവല്‍ 16.58 മീറ്റര്‍ താണ്ടി വെള്ളി നേടി. സെല്‍വ പ്രഭു തിരുമാരനാണ് വെങ്കലം. താരം 16.52 മീറ്റര്‍ താണ്ടിയാണ് വെങ്കലം സ്വന്തമാക്കിയത്.

നേരത്തെ വനിതാ ബോക്‌സിങില്‍ ഇന്ത്യ ഇരട്ട സ്വര്‍ണം സ്വന്തമാക്കിയിരുന്നു. സ്വര്‍ണം സമ്മാനിച്ച് പ്രീതി പവാറും പിന്നാലെ ജയ്‌സ്മിന്‍ ലംബോറിയയും. ഫൈനലില്‍ കാനഡയുടെ സ്‌കാര്‍ലറ്റ് ഡെല്‍ഗാഡോയെ വീഴ്ത്തിയാണ് പ്രീതിയുടെ നേട്ടം. വടക്കന്‍ അയര്‍ലന്‍ഡ് താരം മിക്കേല വാല്‍ഷിനെ ഇടിച്ചിട്ടാണ് ജയ്‌സ്മിന്റെ നേട്ടം.

54 കിലോ വിഭാഗത്തിലാണ് പ്രീതിയുടെ വിജയം. ഫൈനലില്‍ എതിരാളിയെ ഇടിച്ച് ഇഞ്ചപ്പരവുമാക്കി ഏകപക്ഷീയ വിജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. 5-0ത്തിനാണ് ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണ നേട്ടം. 57 കിലോ വിഭാഗത്തിലാണ് ജയ്‌സ്മിന്‍ വിജയം സ്വന്തമാക്കിയത്. താരവും 5-0ത്തിന്റെ ഏകപക്ഷീയ വിജയമാണ് സ്വന്തമാക്കിയത്.

Commonwealth Games 2026: Praveen Chithravel clinched the silver medal. Selva Prabhu Thirumaran secured bronze

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്